Tragedy | തണുപ്പകറ്റാന്‍ മുറിയില്‍ തീ കൂട്ടി കിടന്നു; ശ്വാസം മുട്ടി കുവൈത്തില്‍ 3 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം

 
Image representing three Indians died of suffocation in Kuwait
Image representing three Indians died of suffocation in Kuwait

Representational Image Generated by Meta AI

● ഒപ്പമുണ്ടായിരുന്നയാള്‍ അബോധാവസ്ഥയില്‍. 
● വീട്ടുജോലിക്കാരാണ് ഇവര്‍ നാലുപേരും. 
● പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നു. 

കുവൈത്ത് സിറ്റി: (KVARTHA) തണുപ്പകറ്റാന്‍ മുറിയില്‍ തീ കൂട്ടി കിടന്ന നാല് പേരില്‍ മൂന്ന് ഇന്ത്യക്കാര്‍ ശ്വാസം മുട്ടി മരിച്ചു. തമിഴ്‌നാട് മംഗല്‍പേട്ട് സ്വദേശികളായ മുഹമ്മദ് യാസിന്‍ (31), മുഹമ്മദ് ജുനൈദ് (45) എന്നിവരും രാജസ്ഥാന്‍ സ്വദേശിയുമാണ് മരിച്ചത്. ഒപ്പം ഉറങ്ങാന്‍ കിടന്നിരുന്ന മറ്റൊരു തമിഴ്‌നാട്ടുകാരന്‍ അപകടനില തരണം ചെയ്തിട്ടില്ല. ഇയാള്‍ അബോധാവസ്ഥയില്‍ ആശുപത്രിയിലാണ്. 

വീട്ടുജോലിക്കാരാണ് ഇവര്‍ നാലുപേരും. സ്‌പോണ്‍സറുടെ തോട്ടത്തില്‍ ടെന്റ് കെട്ടി തീ കാഞ്ഞ ശേഷം അവശേഷിച്ച തീക്കനല്‍ തണുപ്പകറ്റാനായി താമസസ്ഥലത്തെ മുറിയില്‍ കൊണ്ടുപോയി വയ്ക്കുകയായിരുന്നു. 

വാതില്‍ അടച്ച് ഉറങ്ങാന്‍ കിടന്നതോടെ മുറിയില്‍ പുക വ്യാപിക്കുുയും ശ്വാസംമുട്ടിയുമാണ് മരണം. മുറിയ്ക്കകത്ത് പുകനിറഞ്ഞ് രൂപപ്പെട്ട കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നു. ദുരന്തം നടന്ന വഫ്ര മേഖലയില്‍ കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്.

ഈ ദുരന്തത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. പ്രവാസികളുടെ സുരക്ഷയെക്കുറിച്ച് നമുക്ക് ചർച്ച ചെയ്യാം.

Three Indian workers died in Kuwait after a fire they lit in their room to keep warm caused carbon monoxide poisoning. Another person is in critical condition.

#KuwaitTragedy, #IndianWorkers, #CarbonMonoxide, #OverseasWorkers, #SafetyFirst

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia