ഇടുക്കി: (www.kvartha.com 03/02/2015) വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞ് കട്ടിള ദേഹത്തുവീണ് മരിച്ചു. നെടുങ്കണ്ടം മാവടി കാമാക്ഷിവിലാസം കൂനംപാറയില്‍ ജിജോ ജോസഫിന്റെ മകള്‍ ജിയന്ന(മൂന്ന്)യാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് അപകടം.
വീടുപണി പൂര്‍ത്തിയായതിനുശേഷം ഭിത്തിയില്‍ ചാരിവച്ചിരുന്ന സിമന്റ് കട്ടിളയാണ് കുട്ടിയുടെ ദേഹത്ത് വീണത്. തലയുടെ ഇടതുവശത്താണ് കട്ടിള ഇടിച്ചത്. സംഭവസ്ഥലത്തുതന്നെ ജിയന്ന മരിച്ചു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം മൃതദേഹം വീട്ടിലെത്തിച്ചു. സെബിയാണ് മാതാവ്. നെടുങ്കണ്ടം എസ്.എച്ച് സ്‌കൂള്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥി ജെറിന്‍ ഏക സഹോദരന്‍.
Keywords: Idukki, Obituary, Accident, Kerala, Jiyanna, Death,
വീടുപണി പൂര്‍ത്തിയായതിനുശേഷം ഭിത്തിയില്‍ ചാരിവച്ചിരുന്ന സിമന്റ് കട്ടിളയാണ് കുട്ടിയുടെ ദേഹത്ത് വീണത്. തലയുടെ ഇടതുവശത്താണ് കട്ടിള ഇടിച്ചത്. സംഭവസ്ഥലത്തുതന്നെ ജിയന്ന മരിച്ചു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം മൃതദേഹം വീട്ടിലെത്തിച്ചു. സെബിയാണ് മാതാവ്. നെടുങ്കണ്ടം എസ്.എച്ച് സ്‌കൂള്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥി ജെറിന്‍ ഏക സഹോദരന്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.