Accident | തുണി തൊട്ടില്‍ കീറി കഴുത്ത് കുരുങ്ങി; ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
● മാതാവ് കുളിക്കാന്‍ പോയ സമയത്താണ് സംഭവം.
● ദമ്പതികളുടെ ഏക മകനാണ് മരിച്ചത്.
● മൃതദേഹം തിരൂര്‍ ഗവ.താലുക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മലപ്പുറം: (KVARTHA) താനൂരില്‍ തൊട്ടില്‍ തുണി കീറി കഴുത്ത് കുരുങ്ങി ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. നിറമരുതൂര്‍ ഗവ.ഹൈസ്‌കൂളിന് സമീപം വലിയകത്ത് പുതിയ മാളിയേക്കല്‍ ലുക്മാനുല്‍ ഹക്കീമിന്റെ ഒന്നരവയസ്സുള്ള മകന്‍ മുഹമ്മദ് ശാദുലിയാണ് മരിച്ചത്.
മരിച്ച കുട്ടിയുടെ വലിയുപ്പയും വലിയുമ്മയും കഴിഞ്ഞ ദിവസം ഉംറക്ക് പോയിരുന്നു. ഇതേ തുടര്‍ന്നാണ് മാതാപിതാക്കള്‍ നിറമരുതൂര്‍ തറവാട് വീട്ടില്‍ താമസിക്കാന്‍ എത്തിയത്. ചൊവ്വാഴ്ചയായിരുന്നു കുടുംബത്തെ കണ്ണീരിലാഴ്ത്തിയ അപ്രതീക്ഷിത സംഭവം നടന്നത്.
കുട്ടിയെ തൊട്ടിലില്‍ ഉറങ്ങാന്‍ കിടത്തി മാതാവ് കുളിക്കാന്‍ പോയതായിരുന്നു. തിരികെ വന്ന് നോക്കിയപ്പോഴാണ് തുണി കൊണ്ടുള്ള തൊട്ടില്‍ തുണി കീറി കുട്ടി തൂങ്ങി കിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയയിരുന്നു. ഏക മകനാണ്. മൃതദേഹം തിരൂര്‍ ഗവ.താലുക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ബുധനാഴ്ച നടക്കും.
ഈ ദുരന്തത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. കുട്ടികളുടെ സുരക്ഷയെക്കുറിച്ച് നമുക്ക് അവബോധം സൃഷ്ടിക്കാം.
Tragic incident occurred in Malappuram, Kerala, where a one-and-a-half-year-old infant died after getting entangled in the fabric of a cradle. The parents had left the child in the cradle while they went to bathe.
#InfantDeath, #CradleAccident, #Tragedy, #KeralaNews, #ChildSafety