സിന്ധുരക്ഷക് ദുരന്തത്തില്‍പ്പെട്ട നാവീകരെ കണ്ടെത്തിയില്ല

 


മുംബൈ: സുന്ധുരക്ഷക് മുങ്ങിക്കപ്പല്‍ ദുരന്തത്തില്‍പ്പെട്ട 18 നാവീകരെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭ്യമായിട്ടില്ലെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് റഷ്യയില്‍ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി മടങ്ങിയ സിന്ധുരക്ഷക് സ്‌ഫോടനത്തെതുടര്‍ന്ന് കടലില്‍ മുങ്ങിത്താഴുകയായിരുന്നു. 2500 ടണ്‍ ഭാരമുള്ള സിന്ധുരക്ഷക് കടലില്‍ താഴ്ന്നതോടെ ആയിരം ടണ്‍ ചെളി കപ്പലിനുള്ളില്‍ കയറിയെന്നാണ് റിപോര്‍ട്ട്. കപ്പല്‍ പൊക്കിയെടുക്കാനുള്ള ശ്രമങ്ങള്‍ ഇതുവരെ വിജയം കണ്ടിട്ടില്ല.

സ്‌ഫോടനസമയത്ത് കപ്പലിന്റെ ബോര്‍ഡിലുണ്ടായിരുന്നവര്‍ കടലിലേയ്ക്ക് ചാടി രക്ഷപ്പെട്ടിരുന്നു. കപ്പലിനുള്ളിലുള്ള മൂന്ന് നാവീക ഉദ്യോഗസ്ഥരും 15 നാവീകരുമാണ് ദുരന്തത്തില്‍ കുടുങ്ങിയത്. കപ്പലിന്റെ ഒരു ദ്വാരത്തിലൂടെ അകത്തുകയറിയ വെള്ളവും ചെളിയും നീക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. ദുരന്തത്തില്‌പെട്ട നാവീകര്‍ രക്ഷപ്പെടാനുള്ള സാധ്യത വളരെ അപൂര്‍വ്വമാണെന്നാണ് വിലയിരുത്തല്‍.

മലയാളികളായ മൂന്ന് പേര്‍ സിന്ധുരക്ഷകിലുണ്ടെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
സിന്ധുരക്ഷക് ദുരന്തത്തില്‍പ്പെട്ട നാവീകരെ കണ്ടെത്തിയില്ല

SUMMARY: Mumbai: Eighteen Indian Navy personnel are feared dead on the INS Sindhurakshak, which exploded at the dockyard here on Wednesday.

Keywords: National news, Mumbai, Huge explosion, Accompanied, Fire, Rocked, Indian Navy submarine, Docked, High security, Naval dockyard, Wednesday,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia