Ivana Trump | ഫാഷന്‍ ഡിസൈനറും മുന്‍ മോഡലുമായ ഇവാന ട്രംപ് അന്തരിച്ചു; മുന്‍ യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ് ആദ്യ ഭര്‍ത്താവാണ്

 



വാഷിങ്ടന്‍: (www.kvartha.com) ഫാഷന്‍ ഡിസൈനറും എഴുത്തുകാരിയും വ്യവസായിയും മുന്‍ മോഡലുമായ ഇവാന ട്രംപ് (73) അന്തരിച്ചു. ആദ്യ ഭാര്യയുടെ മരണം മുന്‍ യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ് സമൂഹമാധ്യമമായ ട്രൂത് സോഷ്യല്‍ വഴിയാണ് പുറത്തുവിട്ടത്. 

'ഇവാന ട്രംപ് അന്തരിച്ച വിവരം ഏറെ ദുഃഖത്തോടെ അവരെ സ്നേഹിക്കുന്നവരെ ഞാന്‍ അറിയിക്കുന്നു'-  ട്രംപ് കുറിച്ചു.

മുന്‍പ് ചെകോസ്ലോവാകിയയുടെ ഭാഗമായിരുന്ന ഗോടവാല്‍ദോവില്‍ 1949 ലാണ് ഇവാന ജനിച്ചത്. 1970കളിലാണ് ഇവാന യുഎസിലേക്ക് കുടിയേറിയത്. മോഡലായിരുന്ന ഇവാന ചെകോസ്ലോവാക്യന്‍ ജൂനിയര്‍ നാഷനല്‍ സ്‌കീ ടീമിന് വേണ്ടി പരിശീലനം നേടിയിട്ടുള്ള വ്യക്തിയാണ്. 

Ivana Trump | ഫാഷന്‍ ഡിസൈനറും മുന്‍ മോഡലുമായ ഇവാന ട്രംപ് അന്തരിച്ചു; മുന്‍ യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ് ആദ്യ ഭര്‍ത്താവാണ്


1977ലാണ് ട്രംപും ഇവാനയും വിവാഹിതരാകുന്നത്. 1980 കളില്‍ ട്രംപിന് മാധ്യമ ശ്രദ്ധ നേടിക്കൊടുക്കാന്‍ ഒപ്പം നിന്ന് പ്രവര്‍ത്തിച്ച വ്യക്തിയാണ് ഇവാന. 

ട്രംപ് ടവര്‍, ട്രംപ് താജ്, ട്രംപ് ഓര്‍ഗനൈസേഷന്‍ എന്നിങ്ങനെ ട്രംപ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു ഇവാന.

1992 ല്‍ ഇരുവരും ബന്ധം വേര്‍പെടുത്തുകയും ചെയ്തു. ഡോനള്‍ഡ് ട്രംപ് ജൂനിയര്‍, ഇവാന്‍ക ട്രംപ്, എറിക് ട്രംപ് എന്നിവര്‍ മക്കളാണ്. 

Keywords:  News,World,international,Washington,President,Donald-Trump,Death,Obituary,Top-Headlines, Ivana Trump, ex-wife of former US President Donald Trump, passes away at 73
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia