James Caan Dies | ദി ഗോഡ് ഫാദര്‍ സിനിമയിലെ സോണി കോര്‍ലിയോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജെയിംസ് കാന്‍ അന്തരിച്ചു

 



ലൊസാന്‍ജലസ്: (www.kvartha.com) ഹോളിവുഡ് താരം ജെയിംസ് എഡ്മന്‍ഡ് കാന്‍ (82) അന്തരിച്ചു. ബുധനാഴ്ച വൈകിട്ടായിരുന്നു അന്ത്യമെന്ന് കുടുംബം ട്വിറ്ററിലൂടെ അറിയിച്ചു. 'ദി ഗോഡ് ഫാദര്‍' സിനിമയിലെ ഗ്യാങ്സ്റ്റര്‍ 'സോണി കോര്‍ലിയോന്‍' എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ താരമാണ് ജെയിംസ് കാന്‍.

ദി ഗോഡ് ഫാദര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് സഹനടനുള്ള അകാഡമി അവാര്‍ഡിനും സഹ നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിനും നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. കൂടാതെ എമ്മി, ഓസ്‌കാര്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ക്ക് കാന്‍ നോമിനേറ്റ് ചെയ്യപ്പെട്ടു. 1978-ല്‍ ഹോളിവുഡ് വാക് ഓഫ് ഫെയിമില്‍, മോഷന്‍ പിക്ചര്‍ സ്റ്റാറായി കാനെയാണ് തെരഞ്ഞെടുത്തത്. ദി ഗോഡ് ഫാദറിന്റെ രണ്ടാം ഭാഗത്തില്‍ അദ്ദേഹം അതിഥി വേഷവും ചെയ്തിരുന്നു.

James Caan Dies | ദി ഗോഡ് ഫാദര്‍ സിനിമയിലെ സോണി കോര്‍ലിയോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജെയിംസ് കാന്‍ അന്തരിച്ചു


ന്യൂയോര്‍കിലെ ബ്രോന്‍ക്സില്‍ 1940ലാണ് ജയിംസ് കാനിന്റെ ജനനം. 1960കളിലാണ് കാന്‍ ഹോളിവുഡില്‍ തന്റെ അഭിനയജീവിതം ആരംഭിച്ചത്. ചെറിയ റോളുകളിലായിരുന്നു തുടക്കം. ഗോഡ്ഫാദര്‍ കൂടാതെ, റോളര്‍ബോള്‍, തീഫ്, മിസെറി തുടങ്ങിയവയും കാനിന് പ്രശസ്തി കൊണ്ടുവന്ന ചിത്രങ്ങളാണ്. 1980കളുടെ തുടക്കത്തില്‍ ലഹരി ഉപയോഗത്തിന് അടിമപ്പെട്ട അദ്ദേഹം 81ലെ സഹോദരിയുടെ മരണത്തോടെ തകര്‍ന്നുപോയി. പിന്നീട് 1990ല്‍ മിസറിയിലൂടെയായിരുന്നു ഗംഭീര തിരിച്ചുവരവ്.

നാലുതവണ വിവാഹിതനായിട്ടുണ്ട്. എല്ലാ ഭാര്യമാരുമായി വിവാഹമോചനം നേടി. ഒരു മകളും മൂന്ന് ആണ്‍മക്കളുമാണ് കാനിന്.


Keywords: News,World,international,Hollywood,Actor,Death,Obituary, James Caan, 'The Godfather' actor, dies at 82

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia