Obituary | ജമ്മു കശ്മീരില്‍ ഡെങ്കിപ്പനി ബാധിച്ചു മരിച്ച മലയാളി സൈനികന്‍ ലാന്‍സ് നായിക് അഖില്‍ കുമാറിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

 


കൊച്ചി: (www.kvartha.com) ജമ്മു കശ്മീരില്‍ ഡെങ്കിപ്പനി ബാധിച്ചു മരിച്ച മലയാളി സൈനികന്‍ ലാന്‍സ് നായിക് അഖില്‍ കുമാറിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. വൈക്കം സ്വദേശിയാണ്. രാവിലെ എട്ടരയോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം, വൈക്കം മറവന്‍തുരുത്തിലെ വസതിയില്‍ എത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. സേനയിലെ പ്രതിനിധികള്‍ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.

Obituary | ജമ്മു കശ്മീരില്‍ ഡെങ്കിപ്പനി ബാധിച്ചു മരിച്ച മലയാളി സൈനികന്‍ ലാന്‍സ് നായിക് അഖില്‍ കുമാറിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

വൈക്കം അരുണ്‍ നിവാസില്‍ അനില്‍കുമാറിന്റെ മകനാണ് അഖില്‍. പനി ബാധിച്ചു മൂന്നു ദിവസം പിന്നിട്ടപ്പോഴേയ്ക്കും അഖിലിന്റെ നില ഗുരുതരമായി. തുടര്‍ന്ന് കശ്മീരില്‍നിന്നു ഡെല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഒമ്പതാം തീയതി മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. അവിവാഹിതനാണ്. അമ്മ: കമലമ്മ, സഹോദരി: അര്‍ചന.

Keywords: Jammu Kashmir: Malayalee soldier died due to dengue, Kochi, News, Dead, Dead Body, Obituary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia