Jamshed J Irani | 'ഇൻഡ്യയുടെ സ്റ്റീൽ മാൻ' ജംശദ് ജെ ഇറാനി അന്തരിച്ചു; വിടവാങ്ങിയത് ടാറ്റ സ്റ്റീലിനെ മുൻ നിരയിൽ നയിച്ച ദീർഘവീക്ഷണമുള്ള വ്യവസായി
Nov 1, 2022, 10:43 IST
ന്യൂഡെൽഹി: (www.kvartha.com) 'രാജ്യത്തിന്റെ ഉരുക്ക് മനുഷ്യൻ' എന്ന് വിളിക്കുന്ന ജംശദ് ജെ ഇറാനി (86) അന്തരിച്ചു. തിങ്കളാഴ്ച രാത്രി ജംഷഡ്പൂരിൽ വച്ചായിരുന്നു അന്ത്യം. ടാറ്റ അയൺ ആൻഡ് സ്റ്റീൽ കംപനി സ്ഥാപകനും എംഡിയുമായിരുന്നു. 2011 ജൂണിൽ ടാറ്റ സ്റ്റീൽ ബോർഡിൽ നിന്ന് ഇറാനി വിരമിച്ചിരുന്നു. 1990 കളുടെ തുടക്കത്തിൽ രാജ്യത്തിന്റെ സാമ്പത്തിക ഉദാരവൽക്കരണ സമയത്ത് ടാറ്റ സ്റ്റീലിനെ മുൻനിരയിൽ നിന്ന് നയിക്കുകയും സ്റ്റീൽ വ്യവസായത്തിന്റെ വളർചയ്ക്കും വികസനത്തിനും സംഭാവന നൽകുകയും ചെയ്ത ദീർഘവീക്ഷണമുള്ള വ്യവസായിയായിരുന്നു അദ്ദേഹം.
ടാറ്റ സ്റ്റീലിനും ടാറ്റ സൺസിനും പുറമെ, ടാറ്റ മോടോഴ്‌സ്, ടാറ്റ ടെലിസർവീസസ് എന്നിവയുൾപെടെ നിരവധി ടാറ്റ ഗ്രൂപ് കംപനികളുടെ ഡയറക്ടറായും ഇറാനി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1992-93 കാലഘട്ടത്തിൽ കോൺഫെഡറേഷൻ ഓഫ് ഇൻഡ്യൻ ഇൻഡസ്ട്രിയുടെ (CII) ദേശീയ പ്രസിഡന്റായിരുന്നു. 1936 ജൂൺ രണ്ടിന് ജനിച്ച ജംശദ് 1956 ൽ നാഗ്പൂരിലെ സയൻസ് കോളജിൽ നിന്ന് ബിഎസ്‌സി നേടി. അവിടെ വച്ച് 1958ൽ നാഗ്പൂർ സർവകലാശാലയിൽ നിന്ന് എംഎസ്‌സി പൂർത്തിയാക്കി. തുടർന്ന് യുകെയിലെ ഷെഫീൽഡ് സർവകലാശാലയിൽ ജെഎൻ ടാറ്റ സ്കോളറായി പോയി 1960ൽ മാസ്റ്റേഴ്സ് പൂർത്തിയാക്കി. ഇതുകൂടാതെ 1963ൽ പി എച് ഡി ചെയ്തു.
1963 ൽ ബ്രിടീഷ് അയൺ ആൻഡ് സ്റ്റീൽ റിസർച് അസോസിയേഷനിൽ നിന്നാണ് ജംശദ് ഇറാനി തന്റെ പ്രൊഫഷണൽ ജീവിതം ആരംഭിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ സ്വപ്നം രാജ്യത്തിന്റെ പുരോഗതിക്ക് സംഭാവന ചെയ്യുക എന്നതായിരുന്നു. 1968-ൽ അദ്ദേഹം ഇൻഡ്യയിൽ തിരിച്ചെത്തി ടാറ്റ അയൺ ആൻഡ് സ്റ്റീൽ കംപനി സ്ഥാപിച്ചു, അത് ഇന്ന് ടാറ്റ സ്റ്റീൽ എന്നറിയപ്പെടുന്നു. വ്യവസായ രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2007ൽ അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചു. ഭാര്യ: ഡെയ്‌സി ഇറാനി. സുബിൻ, നിലോഫർ, തനാസ് മക്കളാണ്.

Keywords: Steel Man of India, Jamshed J. Irani passes away at 86, New Delhi, News, Top-Headlines, Latest-News, India, Obituary.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.