ദേശീയഹോകി താരവും ജനം ടിവി എംഡിയുമായ ജി കെ പിള്ള ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

 



ചെന്നൈ: (www.kvartha.com 29.03.2022) ജനം ടിവി എംഡിയും സിഇഒയുമായ ജി കെ പിള്ള(71) അന്തരിച്ചു. കോയമ്പതൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മാനേജ്‌മെന്റ് വിദഗ്ധനും സാമൂഹിക പ്രവര്‍ത്തകനുമാണ്. ആര്‍എസ്എസ് പാലക്കാട് നഗര്‍ സംഘചാലക്, സേവാഭാരതി പാലക്കാട് ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ച് വരികയായിരുന്നു.

യുഎസ് സംയുക്ത സംരംഭമായ ഫിഷര്‍ സാന്‍മാര്‍ ലിമിറ്റഡിന്റെ ചെന്നൈയിലെ ചീഫ് എക്സിക്യൂടീവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇനൊവേഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രി അകാഡമിയ സഹകരണത്തിന്റെ ശക്തമായ വക്താവായ അദ്ദേഹം രാജ്യത്തിന്റെ 'ആത്മനിര്‍ഭര്‍ ഭാരത്' അഭിയാനില്‍ ഒരു പ്രധാന പങ്ക് വഹിച്ച് വരികയായിരുന്നു. ദേശീയ അന്തര്‍ദേശീയ ഫോറങ്ങളില്‍ ധാരാളം അവാര്‍ഡുകള്‍ നേടിയിട്ടുള്ള പിള്ള  ദേശീയ തലത്തിലുള്ള ഹോകി കളിക്കാരനുമാണ്.

ദേശീയഹോകി താരവും ജനം ടിവി എംഡിയുമായ ജി കെ പിള്ള ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു


1973-ല്‍ പിലാനിയിലെ ബിറ്റ്സ് ബിരുദം നേടിയ ജി കെ പിള്ള, പൊതുമേഖലയിലും സ്വകാര്യമേഖലയിലും നേതൃത്വപരമായ സ്ഥാനങ്ങളില്‍ മാനുഫാക്ചറിംഗ് മേഖലയില്‍ 47 വര്‍ഷത്തിലേറെ പ്രൊഫഷണല്‍ അനുഭവസമ്പത്തുള്ള മാനേജ്‌മെന്റ് നേതാവാണ്. 

കഴിഞ്ഞ എട്ട് വര്‍ഷമായി വാല്‍ചന്ദ്നഗര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയും ആയിരുന്നു. 2020 മാര്‍ചില്‍ വിരമിച്ച ശേഷം വാല്‍ചന്ദ്നഗര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറും ഉപദേശകനുമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.

ഇന്‍ഡ്യയിലെ ഏറ്റവും വലിയ എന്‍ജിനീയറിംഗ് പൊതുമേഖലാ കമ്പനികളായ ഹെവി എന്‍ജിനീയറിംഗ് കോര്‍പറേഷന്‍ ലിമിറ്റഡ് റാഞ്ചി, എച്എംടി മെഷീന്‍ ടൂള്‍സ് ലിമിറ്റഡ് ബെംഗ്‌ളൂറു എന്നിവയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും ആയിരുന്നു.

Keywords:  News, National, India, Hockey, Player, Chennai, Death, Obituary, Janam TV MD GK Pillai passes away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia