തമിഴ്‌നാട് മുഖ്യമന്ത്രിയായി ഒ പനീര്‍ ശെല്‍വം സത്യപ്രതിജ്ഞ ചെയ്തു

 


ചെന്നൈ: (www.kvartha.com 05.12.2016) ഒ പനീര്‍ ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ 1.15 മണിയോടെ ചെന്നൈയിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു. 31 മന്ത്രിമാരും പനീര്‍ ശെല്‍വത്തോടൊപ്പം സത്യപ്രതിജ്ഞ ചെയ്തു.

ജയലളിത ആശുപത്രിയിലായിരുന്നപ്പോള്‍ മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചിരുന്നയാളാണ് ഒ പനീര്‍ സെല്‍വം. മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ വിയോഗത്തെ തുടര്‍ന്നുണ്ടാകുന്ന ഭരണ പ്രതിസന്ധി മറികടക്കാനാണ് ചൊവ്വാഴ്ച പുലര്‍ച്ചെ തന്നെ അടുത്ത മുഖ്യമന്ത്രി അധികാരമേറ്റത്. തിങ്കളാഴ്ച രാത്രി 11.30 മണിയോടെ ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു ജയലളിതയുടെ അന്ത്യം.

തമിഴ്‌നാട് മുഖ്യമന്ത്രിയായി ഒ പനീര്‍ ശെല്‍വം സത്യപ്രതിജ്ഞ ചെയ്തു


Keywords : Chennai, Tamilnadu, Obituary, Chief Minister, National, Jayalalitha, O Paneer Selvam, Jayalalithaa Loyalist O Panneerselvam Is New Tamil Nadu Chief Minister.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia