മലയാളിയായ ജ്വല്ലറി ജീവനക്കാരന്‍ ഖത്തറില്‍ മരിച്ചു

 


ദോഹ: (www.kvartha.com 11.07.2015) ജ്വല്ലറി ജീവനക്കാരന്‍ ഖത്തറില്‍ കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം വേങ്ങര കാട്ടിക്കുളങ്ങരയിലെ കോട്ടുപറമ്പന്‍ അലവിയുടെ മകനും മലബാര്‍ ഗോള്‍ഡ് ജ്വല്ലറിയുടെ ഖത്തര്‍ ഷോറൂം ജീവനക്കാരനുമായ മുഹമ്മദ് റാഫി (30)യാണ് കുഴഞ്ഞുവീണു മരിച്ചത്. ആറു മാസം മുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിപ്പോയത്.

വെള്ളിയാഴ്ച രാവിലെ സുബ്ഹ് നമസ്്കാരത്തിനു ശേഷം കിടന്നതായിരുന്നു. ജോലിക്കു പോകാന്‍ സമയമായിട്ടും എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നോക്കിയപ്പോഴാണ് മരിച്ചതായി അറിയുന്നത്. ഭാര്യ: ജുമൈല. മക്കള്‍: മുഹമ്മദ് നിഹാല്‍, ഫാത്വിമ ദിയ.

സഹോദരങ്ങള്‍: അബ്ദുര്‍ റസാഖ്, അബ്ദുല്‍ മജീദ്, മുഹമ്മദലി, ശംസുദ്ദീന്‍, അബ്ദുല്‍ സമദ്, അബ്ദുല്‍ നാസര്‍, അബ്ദുല്‍ കരീം, പരേതനായ സൈനുദ്ദീന്‍. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് വേങ്ങര ടൗണ്‍ പുത്തന്‍പള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
മലയാളിയായ ജ്വല്ലറി ജീവനക്കാരന്‍ ഖത്തറില്‍ മരിച്ചു

Keywords: Doha, Qatar, Death, Obituary, Jewellery staff dies in Qatar.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia