|
K. Ramakrishnan |
പാലക്കാട്: മലബാര്‍ സിമന്റ്, ടെക്സ്റ്റയില്‍സ് കോര്‍പ്പറേഷന്‍ തുടങ്ങി ഒട്ടേറെ പൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്ത് പ്രവര്‍ത്തിച്ച ചന്ദ്രനഗര്‍ കോളനിയിലെ കെ.രാമകൃഷ്ണന്‍(73) ഓര്‍മ്മയായി. സുഹൃത്തുക്കള്‍ക്കും മറ്റുമിടയില്‍ ബാബുവേട്ടന്‍ എന്ന പേരിലാണ് രാമകൃഷ്ണന്‍ അറിയപ്പെട്ടിരുന്നത്. കൊച്ചി ആസ്ഥാനമായ ഇന്‍കാല്‍ ഗ്രൂപ്പിന്റെ ഇന്‍ഡിപെഡന്റ് ഡയറക്ടര്‍ കൂടിയായിരുന്നു രാമകൃഷ്ണന്‍. ഇദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഇന്‍കാല്‍ ഗ്രൂപ്പ് ഡയറക്ടര്‍മാരായ ഉമര്‍ നിസാര്‍, റാഫി കല്ലട്ര, ഇസുദ്ദീന്‍ തോട്ടത്തില്‍ എന്നിവര്‍ അനുശോചിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌ക്കാരം ചൊവ്വാഴ്ച നടന്നു. ചന്ദ്രനഗര്‍ ശിഷ്യസ്‌കൂള്‍ ഉടമ മന്നപ്ര കോങ്ങാട്ട് ശാന്തയാണ് ഭാര്യ. മക്കള്‍: വിവേക്(ഡയറക്ടര്‍, ജനറല്‍ ഇലക്ട്രിക്കല്‍സ് അറ്റ്‌ലാന്റ), പരേതനായ വിനോദ്, വിയജ്(ഡയറക്ടര്‍, എം.എഫ്.ടെക്‌സ്റ്റെയില്‍സ്), അഡ്വ.വിക്രം(കേന്ദ്രസര്‍ക്കാര്‍ മുന്‍ സ്റ്റാന്റി്ംഗ് കൗണ്‍സിലര്‍). മരുമക്കള്‍: റാണി വിവേക്, ബീന വിനോദ്(വാളയാര്‍ മോട്ടല്‍സ്), ലക്ഷ്മി വിക്രം. ഒറ്റപ്പാലത്തെ കോയമംഗലത്ത് കല്യാണിക്കുട്ടിയമ്മയുടെയും മദ്രാസില്‍ ചീഫ് എഞ്ചിനീയറുമായിരുന്ന പി.ടി.നാരായണന്‍ നായരുടെയും മകനാണ്. 1961 ല്‍ പാലക്കാട് പ്രീമിയര്‍ കോട്ടണ്‍ സിന്നിംഗ് മില്ലില്‍ അസിസ്റ്റന്റ് മാനേജരായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പ്രീമയര്‍ മില്ലിന്റെയും ബ്രൂവറിയുടെയും സ്ഥാപക ജനറല്‍ മാനേജര്‍, സ്റ്റേറ്റ് ടെക്‌സ്റ്റൈയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍, തിരുവനന്തപുരം പെനിന്‍സുലാല്‍ പോളിമേഴ്‌സ്, ചേര്‍ത്തല ഓട്ടോ കാസ്റ്റ്, വ്യവസായ വികസന കോര്‍പ്പറേഷന്‍ എന്നിവയുടെ ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ അലങ്കരിച്ചിരുന്നു. 1980 ല്‍ മലബാര്‍ സിമന്റ് ഡയറക്ടറായ രാമകൃഷ്ണന്‍ 1995 ലാണ് ചെയര്‍മാനായത്. കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് പരേതനായ പി.ടി.രാമന്‍ നായര്‍ പിതൃസഹോദരനാണ്. രാമകൃഷ്ണന്റെ വിയോഗം വ്യാപാര വ്യവസായ ലോകത്തിന് തീരാനഷ്ടമാണ്.
|
ദുബായിലെ മുന്‍ കോണ്‍സിലര്‍ ജനറല്‍ ഡോ. ആസാദ് മൂപ്പന്‍, നജുമുദ്ദീന്‍, ഇന്‍കാല്‍ ഡയറക്ടര്‍ റാഫി കല്ലട്ര എന്നിവരോടൊപ്പം രാമകൃഷ്ണന്‍ ദുബായ് സന്ദര്‍ശിച്ചപ്പോള്‍ |
Keywords: Kerala, palakkad, Obituary
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.