മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കലൂര്‍ ഉണ്ണികൃഷ്ണന്‍ അന്തരിച്ചു
Sep 26, 2021, 20:05 IST
കൊച്ചി: (www.kvartha.com 26.09.2021) മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കലൂര്‍ ഉണ്ണികൃഷ്ണന്‍ അന്തരിച്ചു. കലൂര്‍ പോണോത്ത് നാരായണന്റെയും കല്യാണിയുടെയും മകനാണ്. കോവിഡ് ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
വിവിധ പ്രസിദ്ധീകരണങ്ങളില്‍ സിനിമ-നാടക നിരൂപണങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി കലൂര്‍ യൂനിറ്റ് സെക്രടെറി, സമസ്ത കേരള സാഹിത്യ പരിഷത്ത് അംഗം, കേരള സാഹിത്യ മണ്ഡലം വൈസ് പ്രസിഡന്റ്, കൊച്ചിന്‍ വെല്‍ഫെയര്‍ സൊസൈറ്റി ജോയിന്റ് സെക്രട്ടടെറി, എഡ്രാക് എളമക്കര മേഖല സെക്രടെറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
അനീഷ ബേബിയാണ് ഭാര്യ. മക്കള്‍: നിഖില്‍, നീരജ്. മരുമകള്‍: അനുപമ.
നോവല്‍, ചെറുകഥ, നാടകം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി 19 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കട്ട് കട്ട് മാസിക, ചിത്രസുധ മാസിക, ബാലലോകം കുട്ടികളുടെ മാസിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതി അംഗമായിരുന്നു.
വിവിധ പ്രസിദ്ധീകരണങ്ങളില്‍ സിനിമ-നാടക നിരൂപണങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി കലൂര്‍ യൂനിറ്റ് സെക്രടെറി, സമസ്ത കേരള സാഹിത്യ പരിഷത്ത് അംഗം, കേരള സാഹിത്യ മണ്ഡലം വൈസ് പ്രസിഡന്റ്, കൊച്ചിന്‍ വെല്‍ഫെയര്‍ സൊസൈറ്റി ജോയിന്റ് സെക്രട്ടടെറി, എഡ്രാക് എളമക്കര മേഖല സെക്രടെറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
അനീഷ ബേബിയാണ് ഭാര്യ. മക്കള്‍: നിഖില്‍, നീരജ്. മരുമകള്‍: അനുപമ.
Keywords: Kaloor Unnikrishnan passed away, Kochi, News, Dead, Obituary, Hospital, Treatment, Writer, Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.