Obituary | കേരള ആയുര്‍വേദ വൈദ്യശാല മാനേജിങ് ഡയറക്ടര്‍ പി വി മാധവന്‍ നായര്‍ നിര്യാതനായി
● കേരള ആയുര്‍വേദ വൈദ്യശാലയുടെ മാനേജിങ് ഡയറക്ടര്‍ അന്തരിച്ചു.
● സ്വാതന്ത്ര്യ സമര സേനാനിയുടെ മകനായിരുന്നു.
● ആയുര്‍വേദ മേഖലയില്‍ സജീവമായിരുന്നു.
തളിപ്പറമ്പ്: (KVARTHA) കേരള ആയുര്‍വേദ വൈദ്യശാല മാനേജിങ് ഡയറക്ടര്‍ പി വി മാധവന്‍ നായര്‍ (76) നിര്യാതനായി. കടമ്പേരി പിള്ളയാടി കുടുംബാംഗമാണ്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന പരേതനായ മാടായി ടി വി ഗോവിന്ദന്‍ നായരുടെയും പരേതയായ കടമ്പേരി പി ലക്ഷ്മി അമ്മയുടെയും മകനാണ്.
ഭാര്യ: ഇ.കെ സുമംഗല കൂവേരി. മക്കള്‍: ഡോ. ഇ കെ മല്ലിക (ഗവ. ആയുര്‍വേദ ആശുപത്രി, പയ്യന്നൂര്‍), ഇ കെ സുഷമ (ഗവ. പോളിടെക്‌നിക്, കല്യാശ്ശേരി). മരുമക്കള്‍: സൂരജ് രവീന്ദ്രന്‍ നായര്‍ (സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍, ഉള്ളിയേരി), പരേതനായ എ പി രാജേഷ് (നിലമ്പൂര്‍).
സഹോദരങ്ങള്‍: പി ഇന്ദിരാദേവി (റിട്ട. ഹെഡ്മിസ്ട്രസ്, പറവൂര്‍ എ.എല്‍.പി. സ്‌കൂള്‍), പി ഗിരിജ, പി ഭാര്‍ഗവി (ഇരുവരും കടമ്പേരി), ശാന്ത പി നായര്‍ (പൂന), പി വാസുദേവന്‍ (കേരള ആയുര്‍വേദ വൈദ്യശാല, തളിപ്പറമ്പ്), പിആര്‍സി നായര്‍ (ഇലക്ട്രീഷ്യന്‍, കടമ്പേരി).
#KeralaAyurveda #Obituary #KeralaNews #RIP #Ayurveda #MadhavanNair