Student Found Dead | മലയാളി വിദ്യാര്‍ഥിയെ ബ്രിടനിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Jun 25, 2022, 12:54 IST
ലന്‍ഡന്‍: (www.kvartha.com) ബ്രിടനില്‍ മലയാളി വിദ്യാര്‍ഥിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം അതിരമ്പുഴ സ്വദേശിയായ മിലന് ടോമി (24)യാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് യോര്‍ക്ഷെയറിലെ ഹാഡേഴ്സ്
ഫീല്‍ഡിലുള്ള വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഫീല്‍ഡിലുള്ള വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൂടെ താമസിച്ചിരുന്ന വിദ്യാര്‍ഥി പുറത്തുപോയി തിരിച്ചു വന്നപ്പോഴാണ് മിലനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് വിവരം. സഹതാമസക്കാരായ വിദ്യാര്‍ഥികളാണ് മരണവിവരം പൊലീസില്‍ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ചറിയിലേക്ക് മാറ്റി. മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഹാഡേഴ്സ് ഫീല്‍ഡ് യൂനിവേഴ്സിറ്റിയില്‍ ബിസിനസ് പഠിക്കാനായി ആറുമാസം മുമ്പാണ് മിലന് ബ്രിടനിലെത്തിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.