Tragedy | വാഷിങ് മെഷീനില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

 
Keralite Dies After Electric Shock from Washing Machine in Saudi Arabia
Keralite Dies After Electric Shock from Washing Machine in Saudi Arabia

Representational Image Generated by Meta AI

● താമസ സ്ഥലത്തുവെച്ചായിരുന്നു ദാരുണ ദുരന്തം. 
● മൃതദേഹം നാട്ടില്‍ എത്തിക്കും.

ജിസാന്‍: (KVARTHA) വാഷിങ് മെഷീനില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. അമ്പലപ്പുഴ തോട്ടപ്പള്ളി ദേവസ്വം പറമ്പില്‍ സുമേഷ് സുകുമാരന്‍ (38) ആണ് മരിച്ചത്. സൗദി ജിസാനില്‍ താമസ സ്ഥലത്തുവെച്ചായിരുന്നു ദാരുണ ദുരന്തം. 

വെള്ളിയാഴ്ച രാത്രി 10 മണിക്ക് ആയിരുന്നു അപ്രതീക്ഷിത സംഭവം. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. പിതാവ് സുകുമാരന്‍. മാതാവ് ഷൈനി. ഭാര്യ കാവ്യ. ഏക മകന്‍ സിദ്ധാര്‍ഥ്.

#Kerala, #SaudiArabia, #accident, #death, #electric, #NRI, #expatriate

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia