Photo: Arranged
● എബ്രഹാം - ലീലാമ്മ ദമ്പതികളുടെ മകനാണ്.
● ദുബൈയില്‍ അകൗണ്ടന്റായിരുന്നു.
● മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും.
ഇരിട്ടി: (KVARTHA) കണ്ണൂര്‍ ജില്ലക്കാരനായ പ്രവാസി ഗള്‍ഫില്‍ നിര്യാതനായി. ഇരിട്ടി പൈസക്കരി സ്വദേശിയായ യുവാവാണ് ദുബൈയില്‍ മരിച്ചത്. കുടുക്കച്ചിറ വീട്ടില്‍ തോമസ് കെ എബ്രഹാമാണ് (Thomas K Abraham-30) മരിച്ചത്. എബ്രഹാം - ലീലാമ്മ ദമ്പതികളുടെ മകനാണ്.
ദുബൈ ജബല്‍ അലിയിലെ സ്ഥാപനത്തില്‍ അകൗണ്ടന്റായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വിശ്രച്ചിച്ചിരുന്ന എബ്രഹാമിനെ താമസസ്ഥലത്ത് സഹപ്രവര്‍ത്തകര്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും.
സഹോദരങ്ങള്‍: ഷിജി (എടപ്പുഴ), ജോസ്, ജേക്കബ് (അയര്‍ലന്‍ഡ്), ജെയ്‌സി (ഫോറസ്റ്റ് ഓഫീസര്‍ - ആറളം).
#Kerala #Kannur #Dubai #RIP #OverseasIndian #Condolences
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.