സൗ­ദി അല്‍ കോബാറില്‍ മല­യാ­ളി യു­വാ­വ് കഴു­ത്ത­റു­ത്ത് മ­രിച്ച നിലയില്‍

 


സൗ­ദി അല്‍ കോബാറില്‍ മല­യാ­ളി യു­വാ­വ് കഴു­ത്ത­റു­ത്ത് മ­രിച്ച നിലയില്‍
ദ­മാം: സൗദി അല്‍ കോബാറില്‍ കുടും­ബ­സ­മേതം താ­മ­സി­ക്കു­ന്ന യു­വാ­വി­നെ ക­ഴു­ത്ത­റു­ത്ത് മ­രി­ച്ച­നി­ല­യില്‍ ക­ണ്ടെത്തി. ആലുവ ചുലായിപറമ്പില്‍ നാസറിനെ (44)യാ­ണ് ഫ്ളാ­റ്റില്‍ കഴു­ത്ത­റുത്ത് നിലയില്‍ ക­ണ്ടെ­ത്തി­യ­ത്.

പെരുന്നാള്‍ ദിവസം ഭാര്യ മുംതാസിനെയും പെണ്‍മക്കളെയും നാട്ടി­ലേ­ക്ക­യ­ച്ചി­രുന്നു. ഇ­തി­നു­ശേ­ഷം താ­മ­സ­സ്ഥ­ലത്ത് തിരിച്ചെത്തിയ നാസറിനെ പിന്നീട്­ മരിച്ച നിലയിലാണ്­ കണ്ടത്­. നാട്ടില്‍ എത്തിയ ഭാര്യ ഫോണില്‍ നാസറിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കി­ലും ഫോണ്‍ എ­ടു­ക്കാ­ത്ത­തി­നാല്‍ സുഹൃത്തിനെ വിളിച്ചു പറയുക­യും, സു­ഹൃത്ത് നാസറിന്റെ താമസ സ്­ഥലത്ത്­ ചെന്ന് നോക്കിയപ്പോള്‍ കതകു പുട്ടി കിടക്കുന്നതാണ്­ കണ്ട­ത്­. ഉടെന്‍ തന്നെ സ്‌­പോന്‍സേറെ വിവരം അറി­യിച്ചു. സ്‌­പോണ്‍സര്‍ പോലീസില്‍ വിവ­രം നല്‍­കു­ക­യാ­യി­രുന്നു. മുറിയില്‍ ചോരയില്‍ കുളിച്ചു കിട­ക്കു­കയായിരു­ന്നു നാ­സ­റിന്റെ മൃ­ത­ദേ­ഹം.

മ­രിച്ച നാസര്‍ അല്‍ കോബാറിലെ ഒരു ബുക്ക്­ സ്­റ്റാള്‍ ജീവനക്കാരനായിരുന്നു. ഭാര്യ മുംതാസ്­ ദ­മാ­മില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോ­ലി­ക്കാ­രി­യാ­ണ്. ഇവരുടെ സ്വരചേര്‍ച ഇല്ലായ്­മയാണ്­ ഇവരെ നാട്ടിലേക്ക്­ അയക്കാന്‍ കാരണമെന്നും സുഹൃത്തുക്കള്‍ പറയുന്നു. പോലീസ്­ കേ­സെ­ടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords:  Saudi Arabia, Gulf, Obituary, Killed, Nasar, Dammam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia