സുഹൃത്തുക്കളുടെ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി ഉറക്കത്തില്‍ ചോരവാര്‍ന്ന്‌ മരിച്ചു

 


സുഹൃത്തുക്കളുടെ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി ഉറക്കത്തില്‍ ചോരവാര്‍ന്ന്‌ മരിച്ചു
ബാംഗ്ലൂര്‍: ടെലിവിഷനില്‍ ഐപിഎല്‍ മല്‍സരം കണ്ടുകൊണ്ടിരിക്കെ റിമോട്ട് കണ്‍ ട്രോളിനെചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ സുഹൃത്തുക്കളുടെ മര്‍ദ്ദനമേറ്റ കോളേജ് വിദ്യാര്‍ത്ഥി ഉറക്കത്തില്‍ ചോരവാര്‍ന്ന്‌ മരിച്ചു. റിച്ചാര്‍ഡ് ലൊയിട്ടം എന്ന വിദ്യാര്‍ത്ഥിയാണ്‌ മസ്തിഷ്ക്കാഘാതത്തെതുടര്‍ന്ന്‌ മരണപ്പെട്ടത്. രാത്രി 8 മണിക്കാണ്‌ സുഹൃത്തുക്കളുമായി റിച്ചാര്‍ഡ് വഴക്കിട്ടത്. വഴക്കിനിടയില്‍ സുഹൃത്തുക്കളില്‍ ഒരാള്‍ റിച്ചാര്‍ഡിന്റെ തലയ്ക്ക്‌ ഇടിക്കുകയും മുറിവുണ്ടാവുകയും ചെയ്തു. എന്നാല്‍ പിന്നീട് സുഹൃത്തുക്കളുമായി രമ്യതയിലെത്തിയ റിച്ചാര്‍ഡ് 10.30ഓടെ ഉറങ്ങാനായി മുറിയിലേയ്ക്ക് പോയി. രാവിലെ റിച്ചാര്‍ഡിനെ കാണാതിരുന്ന സുഹൃത്തുക്കള്‍ മുറിയിലെത്തിയപ്പോള്‍ രക്തം വാര്‍ന്ന്‌ മരിച്ചുകിടക്കുന്ന റിച്ചാര്‍ഡിനെയാണ്‌ കണ്ടത്. റിച്ചാര്‍ഡ് ഉപയോഗിച്ചിരുന്ന തലയണ രക്തത്തില്‍ മുങ്ങിയ നിലയിലായിരുന്നു. റിച്ചാര്‍ഡിന്റെ മരണത്തിന്‌ കാരണക്കാരായവരെ കണ്ടെത്താനും ശിക്ഷിക്കാനും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ഇന്ന്‌ പ്രക്ഷോഭ റാലി നടത്തും.

English Summery
Bangalore: The students from the North East are planning to hold silent protests across the country on Sunday to demand justice for Richard Loitam, a student of an architectural institute in Bangalore, who died after a bitter fight with his friends over a TV remote while an IPL match was on.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia