Veteran Journalist | മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ ജെ ജോസഫ് നിര്യാതനായി

 
Senior Journalist K J Joseph Passes Away
Senior Journalist K J Joseph Passes Away

Photo: Arranged

● ദീപിക മുൻ ഡെപ്യൂട്ടി എഡിറ്ററായിരുന്നു.
● മൂന്ന് പതിറ്റാണ്ടോളം ദീപിക പത്രാധിപസമിതി അംഗമായിരുന്നു.
● കാലത്തിന്റെ കയ്യൊപ്പ്, പാട്ടിന്റെ പാലാഴി എന്നീ പുസ്തകങ്ങൾ രചിച്ചു.
● സംസ്കാരം തെള്ളകം പുഷ്പഗിരി സെന്റ് ജോസഫ്സ് പള്ളിയിൽ നടക്കും.

കോട്ടയം: (KVARTHA) ദീപിക മുന്‍ ഡെപ്യുടി എഡിറ്റര്‍ കട്ടക്കയം കെ ജെ ജോസഫ് (ജോസഫ് കട്ടക്കയം -80) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് തെള്ളകം പുഷ്പഗിരി സെന്റ് ജോസഫ്സ് പള്ളിയില്‍ നടക്കും. 

ജോസഫ് കട്ടക്കയം 1967 മുതല്‍ മൂന്ന് പതിറ്റാണ്ടായി ദീപിക പത്രാധിപസമിതിയംഗമായിരുന്നു. സീനിയര്‍ ജേണലിസ്റ്റ് ഫോറം അംഗമാണ്. കാലത്തിന്റെ കയ്യൊപ്പ്, പാട്ടിന്റെ പാലാഴി എന്നി പുസ്തകങ്ങളുടെ രചയിതാവാണ്.

ഭാര്യ: ശോശാമ്മ ജോസഫ് മാനത്തൂര്‍ കോലത്ത് കുടുംബാംഗം. മക്കള്‍: ജോജു ജോസഫ് (മെട്രിക്സ് - ബെംഗ്‌ളൂറു), സജു ജോസഫ് എന്‍ജിനീയര്‍ - തിരുവനന്തപുരം), സിജു ജോസഫ് (റവന്യു ഡിപാര്‍ട്മെന്റ്), ടിജു ജോസഫ് (എന്‍ജിനീയര്‍ - ഇ ഫോറം മാന്നാനം). മരുമക്കള്‍: മഞ്ജു വടക്കേല്‍ വെള്ളയാംകുടി കട്ടപ്പന, രശ്മി പുത്തേട്ട് വെട്ടിമറ്റം കലയന്താനി.

ഈ വാർത്ത എല്ലാവരിലേക്കും എത്തിക്കാൻ ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യൂ.

Senior journalist and former Deepika Deputy Editor K J Joseph (Joseph Kattakkayam) passed away at the age of 80. His funeral will be held on Saturday evening at Thellakam Pushpagiri St. Joseph's Church.

#KJJoseph, #Journalist, #Obituary, #Deepika, #Kerala, #Media

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia