Demise | ചന്ദനയുടെ ആകസ്മിക വേർപാടിൽ തേങ്ങലോടെ കോടഞ്ചേരി; പ്രിയ നൃത്ത അധ്യാപികയ്ക്ക് വിട ചൊല്ലി നാട് 

 
 Kodanchery Mourns Sudden Demise of Chandana; Village Bids Farewell to Beloved Dance Teacher
 Kodanchery Mourns Sudden Demise of Chandana; Village Bids Farewell to Beloved Dance Teacher

Photo: Arranged

● ചന്ദനയും സഹോദരിയും നൃത്തകലയിൽ കഴിവ് തെളിയിച്ചവരായിരുന്നു.
● അന്ത്യോപചാര ചടങ്ങിൽ നിരവധി ആളുകൾ പങ്കെടുത്തു.
● ചന്ദനയുടെ മരണ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല.

കോഴിക്കോട്: (KVARTHA) ഇളംപ്രായത്തിൽ തന്നെ നൃത്തച്ചുവടുകളാൽ നാടിന്റെ പ്രിയങ്കരിയായി മാറിയ സഹോദരിമാരിൽ ഒരാളായ ചന്ദനയുടെ ആകസ്മികമായ വേർപാട് ഉൾക്കൊള്ളാനാകാതെ നാദാപുരം വെള്ളൂർ കോടഞ്ചേരി ഗ്രാമം. ഉറ്റവർക്ക് തീരാവേദനയും കണ്ണീരും മാത്രം ബാക്കിയാക്കി 19 കാരിയായ ചന്ദന യാത്രയായി.

മടപ്പള്ളി ഗവൺമെൻ്റ് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയും നൃത്ത അധ്യാപികയുമായ ചന്ദനയെ ശനിയാഴ്ച രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പതിവുപോലെ രാവിലെ ഒമ്പത് മണിയോടെ ചന്ദനയുടെ വീട്ടിൽ നൃത്തം പഠിക്കാനെത്തിയ കുട്ടികളാണ് ഈ ദാരുണ കാഴ്ച ആദ്യം കണ്ടത്. 

ഈ സമയം ചന്ദനയുടെ പിതാവ് അനന്തൻ, സമീപത്തെ എടച്ചേരിയിൽ ജോലിക്ക് പോയിരുന്നു. മാതാവാകട്ടെ, അസുഖ സംബന്ധമായ കാര്യങ്ങൾക്കായി ആശുപത്രിയിലും പോയിരുന്നു. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് മരണം സംഭവിച്ചത്.

ചന്ദനയുടെ മൃതദേഹം ഞായറാഴ്ച രാവിലെ 10 മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അന്ത്യോപചാര ചടങ്ങിൽ പങ്കെടുക്കാൻ നൂറുകണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. ചന്ദനയുടെ പ്രിയപ്പെട്ട ശിഷ്യഗണങ്ങൾ, സഹപാഠികൾ, ബന്ധുക്കൾ, അധ്യാപകർ, നാട്ടുകാർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള ആളുകൾ ദുഃഖത്തിൽ പങ്കുചേർന്നു. 

 Kodanchery Mourns Sudden Demise of Chandana; Village Bids Farewell to Beloved Dance Teacher

ചെറിയ പ്രായത്തിൽ തന്നെ നൃത്തകലയിൽ കഴിവ് തെളിയിച്ച ചന്ദനയും സഹോദരിയും നാടിന്റെ അഭിമാനമായിരുന്നു. ചന്ദനയുടെ മരണ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. നാദാപുരം പൊലീസ് കേസ്  രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. ജീവിതം വിലമതിക്കേണ്ടതാണ്. ആത്മഹത്യ ചിന്തകൾ ഉണ്ടെങ്കിൽ ദിശ ഹെല്പ് ഡെസ്കിൽ സഹായം തേടുക, നമ്പർ: 1056, അല്ലെങ്കിൽ iCALL- നമ്പർ: 9152987821.  നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ട്.

The village of Kodanchery in Nadapuram mourns the sudden demise of 19-year-old Chandana, a beloved dance teacher and second-year degree student of Madappally Government College. She was found deceased at her home on Saturday. Her funeral was held on Sunday, attended by hundreds of students, colleagues, relatives, and villagers. Police have registered a case and are investigating the cause of death.

#Kodanchery, #Chandana, #DanceTeacher, #SuddenDemise, #Kerala, #Mourning

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia