Died | എക്‌സൈസ് ഉദ്യോഗസ്ഥര്‍ സ്ഥാപനത്തില്‍ പരിശോധന നടത്തുന്നതിനിടെ ആയുര്‍വേദ ഫാര്‍മസി ഉടമ കുഴഞ്ഞുവീണ് മരിച്ചു
Oct 18, 2023, 08:57 IST
കൊല്ലം: (KVARTHA) എക്‌സൈസ് ഉദ്യോഗസ്ഥര്‍ സ്ഥാപനത്തില്‍ പരിശോധന നടത്തുന്നതിനിടെ ആയുര്‍വേദ ഫാര്‍മസി ഉടമ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തെത്തി. ഡോക്ടര്‍മാരുളള തൊട്ടടുത്ത ആശുപത്രിയായ കൊട്ടാരക്കരയില്‍ കൊണ്ടുപോകാതെ ഡോക്ടറുടെ സേവനമില്ലാത്ത പത്തനാപുരത്താണ് എത്തിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. കൂടാതെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പണം ആവശ്യപ്പെട്ടതായും ബന്ധുക്കള്‍ ആരോപിച്ചു.
പത്തനാപുരം തലവൂര്‍ പറങ്കിമാംമുകളില്‍ പ്രവര്‍ത്തിക്കുന്ന ഹരിതം ഫാര്‍മസ്യൂടികല്‍സ് ഉടമ പത്തനാപുരം പിടവൂര്‍ സത്യന്‍മുക്ക് ശ്രീഭവ നില്‍ സുരേഷ് കുമാര്‍ (58) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ഏഴിനാണ് സംഭവം.
ഒരാഴ്ചമുമ്പാണ് പറങ്കിമാംമുകള്‍ ജങ്ഷനില്‍ സുരേഷ് കുമാര്‍ പുതിയ ആയുര്‍വേദ ഫാര്‍മസി തുടങ്ങിയത്. ഞായറാഴ്ച വൈകിട്ട് കുന്നിക്കോട്ടുനിന്ന് പത്തനാപുരം എക്‌സൈസ് റേന്‍ജ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയപ്പോഴാണ് സുരേഷ് കുമാര്‍ സ്ഥാപനത്തില്‍ കുഴഞ്ഞുവീണത്. ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ അവരുടെ വാഹനത്തില്‍ സുരേഷ് കുമാറിനെ പത്തനാപുരം താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം പാരിപ്പള്ളി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച (18.10.2023) പോസ്റ്റുമോര്‍ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Keywords: News, Kerala, Kerala-News, Obituary, Obituary-News, Pathanapuram News, Thalavoor News, Kollam News, Ayurvedic Pharmacy, Owner, Collapsed, Died, Excise Inspection, Kollam: Ayurvedic Pharmacy Owner Collapsed and Died During Excise Inspection.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.