Couple Found Dead | കരുനാഗപ്പള്ളിയില്‍ ദമ്പതികള്‍ ബന്ധുവീട്ടിലെ കിടപ്പുമുറിയില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയില്‍
Jun 23, 2022, 14:10 IST
കൊല്ലം: (www.kvartha.com) കരുനാഗപ്പള്ളിയില്‍ ദമ്പതികളെ കിടപ്പുമുറിയില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തൊടിയൂര്‍ കല്ലേലി ഭാഗം കോട്ടൂര്‍ തെക്കതില്‍ സാബു (52), ഭാര്യ ഷീജ (48) എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടിലാണ് സംഭവം. ആത്മഹത്യയെന്നാണ് സംശയിക്കുന്നത്.
കടബാധ്യതയെത്തുടര്‍ന്ന് വീടുവിറ്റ ശേഷം ബന്ധു വീട്ടിലായിരുന്നു ഇവരുടെ താമസം. ശരീരത്ത് വൈദ്യുതി കടത്തിവിട്ട് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
സംഭവസ്ഥലത്തെത്തിയ പൊലീസ് അസ്വാഭാവികമരണത്തിന് കേസ് രെജിസ്റ്റര്‍ ചെയ്തു. ഫോറന്‍സിക് വിദഗ്ധരും പൊലീസും പരിശോധന നടത്തി, ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. ഏകമകന്: അഭിനവ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.