Obituary | അധ്യാപകനും സംസ്‌കൃത പണ്ഡിതനുമായ കുറിശേരി ഗോപാലകൃഷ്ണപിള്ള അന്തരിച്ചു

 


കൊല്ലം: (KVARTHA) അധ്യാപകനും സംസ്‌കൃത പണ്ഡിതനുമായ വേങ്ങ കുറിശേരില്‍ വീട്ടില്‍ കുറിശേരി ഗോപാലകൃഷ്ണപിള്ള അന്തരിച്ചു. 91 വയസായിരുന്നു. വിശ്വസാഹിത്യക്കാരന്‍ കാളിദാസന്റെ മുഴുവന്‍ കൃതികളും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ ഏക വിവര്‍ത്തകനാണ് കുറിശേരി ഗോപാലകൃഷ്ണപിള്ള.

വൈകി വിടര്‍ന്ന പൂവ് (കവിതാ സമാഹാരം), ഹന്ത ഭാഗ്യം ജനാനാം (നാരായണീയ പരിഭാഷ), കാളിദാസ കൈരളി (വിവര്‍ത്തനം), വിരഹി (മേഘസന്ദേശ പരിഭാഷ), ഭാഷാ കാളിദാസ സര്‍വ്വസ്വം ( കാളിദാസ കൃതികള്‍ സംപൂര്‍ണം), മൃഛകടികം (വിവര്‍ത്തനം) എന്നിവയാണ് കൃതികള്‍.

ചവറ പന്മന ഭട്ടാരക വിലാസം സംസ്‌കൃത സ്‌കൂളിലും തിരുവനന്തപുരം രാജകീയ സംസ്‌കൃത കോളജിലുമായാണ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. ശേഷം തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം സാഹിത്യ പ്രവര്‍ത്തനത്തില്‍ സജീവമായി.

ഈവി സാഹിത്യ പുരസ്‌കാരം (2013), ധന്വന്തരീ പുരസ്‌കാരം, എന്നിവ നേടി. സംസ്‌കാരം തിങ്കളാഴ്ച (02.09.2023) രാത്രി എട്ടിന് വീട്ടുവളപ്പില്‍ നടക്കും.

Obituary | അധ്യാപകനും സംസ്‌കൃത പണ്ഡിതനുമായ കുറിശേരി ഗോപാലകൃഷ്ണപിള്ള അന്തരിച്ചു



Keywords: News, Kerala, Kerala-News, Obituary, Obituary-News, Teacher, Sanskrit Scholar, Kollam News, Kurissery Gopala Krishna Pillai, Passed Away, Kollam: Kurissery Gopala Krishna Pillai passed away.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia