Obituary | ഹജ്ജ് കര്‍മം നിര്‍വഹിച്ച് മടങ്ങിയ താമരശ്ശേരി സ്വദേശി വിമാനത്താവളത്തില്‍വെച്ച് മരിച്ചു
Jul 16, 2023, 15:11 IST
കോഴിക്കോട്: (www.kvartha.com) ഹജ്ജ് കര്‍മം നിര്‍വഹിച്ച് മടങ്ങിയ താമരശ്ശേരി സ്വദേശിയായ വയോധികന്‍ വിമാനത്താവളത്തില്‍വെച്ച് മരിച്ചു. കാരാടി പീടികതൊടുക മൊയ്തീന്‍ ഹാജി (76) ആണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍വെച്ച് മരിച്ചത്.
ബന്ധുക്കള്‍, മൊയ്തീന്‍ ഹാജി വീട്ടിലെത്തുന്നതും കാത്തിരിക്കെയാണ് മരണം വിവരം അറിയുന്നത്. മക്കള്‍: അസീസ് പി ടി, മൈമൂന, റശീദ് ഖത്വര്‍, റസീന, സാലി പി ടി, മരുമക്കള്‍: സലാം അടിവാരം, ബശീര്‍ പത്താന്‍, സീനത്ത്, ശമീന, സാജിറ. ഖബറടക്കം വട്ടക്കുണ്ട് ജുമാ മസ്ജിദില്‍ നടക്കും.
Keywords: News, Kerala, Kerala-News, Obituary, Obituary-Newsm, Kozhikode, Hajj, Pilgrim, Died, Karipur Airport, Kozhikode: Hajj pilgrim dies in karipur airport.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.