N Abdullah Musliyar | പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗവുമായ എന്‍ അബ്ദുല്ല മുസ്ലിയാര്‍ അന്തരിച്ചു

 


കോഴിക്കോട്: (KVARTHA) പ്രമുഖ മുസ്ലിം പണ്ഡിതനും സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗവുമായ എന്‍ അബ്ദുല്ല മുസ്ലിയാര്‍ അന്തരിച്ചു. 68 വയസായിരുന്നു. വാര്‍ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മയ്യിത്ത് നിസ്‌കാരം വെള്ളിയാഴ്ച (10.11.2023) രാവിലെ നടമ്മല്‍ പൊയില്‍ ജുമാമസ്ജിദിലും പുതിയോത്ത് ജുമാമസ്ജിദിലും നടക്കും. ഖബറടക്കം 10.30 ന് ഓമശ്ശേരി പുതിയോത്ത് പള്ളിയില്‍.

1955ലാണ് ജനനം. പുതിയോത്ത് ദര്‍സില്‍ പ്രാഥമിക മതപഠനം നടത്തി. 1978ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍നിന്ന് ബിരുദം കരസ്ഥമാക്കി. ശേഷം അണ്ടോണ അബ്ദുല്ല മുസ് ലിയാരുടെ രണ്ടാം മുദരിസ് ആയി കോഴിക്കോട് വാവാട്ട് 15 വര്‍ഷം സേവനമനുഷ്ഠിച്ചു. ചാലിയം സിദ്ദീഖ് പള്ളി, അണ്ടോണ, കുടുക്കിലുമ്മാരം, മങ്ങാട്, പുത്തൂര്‍ വെള്ളാരംചാല്‍ എന്നിവിടങ്ങളിലും അധ്യാപനം നടത്തി. കോട്ടുമല അബൂബക്കര്‍ മുസ് ലിയാര്‍, കെ കെ ഹസ്റത്ത്, പ്രൊഫ. കെ ആലിക്കുട്ടി മുസ് ലിയാര്‍, എം ടി അബ്ദുല്ല മുസ് ലിയാര്‍, പി സി കുഞ്ഞാലന്‍കുട്ടി മുസ് ലിയാര്‍ എന്നിവര്‍ ഇദ്ദേഹത്തിന്റെ പ്രധാന ഗുരുക്കന്മാരാണ്.

സമസ്ത കോഴിക്കോട് ജില്ലാ ട്രഷറര്‍, കോഴിക്കോട് ജില്ലാ ജംഇയ്യതുല്‍ മുദരിസീന്‍ പ്രസിഡന്റ്, കൊടുവള്ളി മണ്ഡലം സമസ്ത പ്രസിഡന്റ്, ശിആറുല്‍ ഇസ് ലാം മദ്റസ കൊടിയത്തൂര്‍ പ്രസിഡന്റ്, നടമ്മല്‍പൊയില്‍ ടൗണ്‍ ജുമാമസ്ജിദ് പ്രസിഡന്റ്, ഓമശ്ശേരി പഞ്ചായത് എസ് എം എഫ് പ്രസിഡന്റ്, ഓമശ്ശേരി ചോലക്കല്‍ റഹ് മാനിയ്യ ജുമാമസ്ജിദ് മഹല്ല് നായിബ് ഖാസി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

ബ്രിടിഷ് പട്ടാളക്കാരുടെ വെടിയേറ്റ് മരിച്ച നടമ്മല്‍ അഹ് മദിന്റെ മകന്‍ ഇമ്പിച്ച്യാലി ഹാജിയാണ് പിതാവ്. പ്രമുഖ പണ്ഡിതന്‍ കനിങ്ങംപുറത്ത് അബ്ദുല്ല മുസ് ലിയാരുടെ മകള്‍ ഫാത്വിമയാണ് മാതാവ്. ഭാര്യ, സമസ്ത മുശാവറ അംഗമായിരുന്ന പി സി കുഞ്ഞാലന്‍കുട്ടി മുസ് ലിയാരുടെ മകള്‍ ആഈശ. മക്കള്‍: മുഹമ്മദലി ഫൈസി, കുഞ്ഞാലന്‍കുട്ടി ഫൈസി, ഹാഫിള് സിദ്ദീഖ് ഫൈസി, മുഹമ്മദ് അശ്റഫ്, ഫാത്വിമത്ത് സഹ്റ, ഖദീജത്തുല്‍ കുബ്റ. മരുമക്കള്‍: സുലൈമാന്‍ മുസ്ലിയാര്‍ അമ്പലക്കണ്ടി, സമദ് ഫൈസി പാലോളി, സൈനബ നരൂക്കില്‍, സാജിദ കൊയിലാട്, ഹഫ്സ മുണ്ടോട്, ഹസ്ന നസ്റിന്‍ മടവൂര്‍.

N Abdullah Musliyar | പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗവുമായ എന്‍ അബ്ദുല്ല മുസ്ലിയാര്‍ അന്തരിച്ചു



Keywords: News, Kerala, Kerala-News, Obituary-News, Samastha Mushavara Member, Kozhikode News, Obituary, Prominent, Muslim Scholar, N Abdullah Musliyar, Passed Away, Died, Kozhikode: Prominent Muslim scholar N Abdullah Musliyar passed away.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia