Driver Died | യാത്രയ്ക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു; വിടവാങ്ങിയത് യാത്രക്കാരെ സുരക്ഷിതരാക്കിയതിന് പിന്നാലെ
Jan 22, 2024, 10:47 IST
കൊല്ലം: (KVARTHA) യാത്രയ്ക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു. തിരുവനന്തപുരം ഡിപോയിലെ ഡ്രൈവര്‍ പെരുമ്പാവൂര്‍ ചെമ്പറക്കി തങ്കളത്ത് ടി എം പരീത് (49) ആണ് മരിച്ചത്. കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടന്‍ തന്നെ കന്‍ഡക്ടറും യാത്രക്കാരും ചേര്‍ന്ന് കരുനാഗപ്പള്ളി താലൂക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബസ് ഓടിക്കുന്നതിനിടെയാണ് പരീതിന് നെഞ്ചുവേദന അനുഭവപ്പെടുന്നത്. ഉടന്‍ തന്നെ ബസ് ഒതുക്കി നിര്‍ത്തി യാത്രക്കാരെ സുരക്ഷിതരാക്കുകയായിരുന്നു. കരുനാഗപ്പള്ളിക്ക് സമീപം വെറ്റമുക്കില്‍ എത്തിയപ്പോഴാണ് പരീതിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇദ്ദേഹം ബസ് ഒതുക്കി നിര്‍ത്തുകയായിരുന്നു. അവിടെ നിന്ന് ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിക്കുകയായിരുന്നു.
തിരുവനന്തപുരത്തുനിന്ന് തൃശ്ശൂരിലേക്ക് പോയി തിരികെ വരികയായിരുന്ന സൂപര്‍ ഫാസ്റ്റ് ബസിലെ ഡ്രൈവറായിരുന്നു പരീത്. നിഷയാണ് ഭാര്യ. മക്കള്‍: മെഹ്റൂഫ്, മെഹ്ഫിര്‍.
Keywords: News, Kerala, Kerala-News, Obituary, Obituary-News, KSRTC, Driver, Died, Heart Attack, Saving, Life, Passengers, Bus, KSRTC Driver died due to heart attack.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.