Tragic Incident | നിയമവിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി
ലക്‌നൗ: (KVARTHA) മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ (Senior Police Officer) മകളെ ഹോസ്റ്റല്‍ മുറിയില്‍ (Hostel Room) മരിച്ചനിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ലക്‌നൗവിലെ റാം മനോഹര്‍ ലോഹ്യ നാഷനല്‍ ലോ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിനി അനിക രസ്‌തോഗി (Anika Rastogi-19) ആണു മരിച്ചത്. മൂന്നാം വര്‍ഷ ബിഎ എല്‍എല്‍ബി വിദ്യാര്‍ഥിനിയായ അനിക, ദേശീയ അന്വേഷണ ഏജന്‍സിയില്‍ (National Investigation Agency - NIA) ഇന്‍സ്‌പെക്ടര്‍ ജനറലായ സഞ്ജയ് രസ്‌തോഗിയുടെ മകളാണ്.
ശനിയാഴ്ചയാണ് രാത്രിയാണ് അനികയെ ഹോസ്റ്റല്‍ മുറിയില്‍ (Hostel Room) അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഏറെ നേരം വിളിച്ചിട്ടും പ്രതികരിക്കാത്തത്തിനെ തുടര്‍ന്നു മുറിയുടെ വാതില്‍ തകര്‍ത്താണ് അകത്തുകയറിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഹൃദയാഘാതമാണ് (Heart Attack) അനികയുടെ മരണകാരണമെന്നു റാം മനോഹര്‍ ലോഹ്യ ആശുപത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഹോസ്റ്റല്‍ മുറി അകത്തുനിന്നു പൂട്ടിയിരിക്കുകയായിരുന്നെന്നും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും പെണ്‍കുട്ടിയുടെ കുടുംബം ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
#lawstudentdeath #IPSofficer #tragedy #IndiaNews #Lucknow #RIP