ഗുവാഹത്തി: ജ്ഞാനപീഠജേതാവും പ്രമുഖ അസമീസ് എഴുത്തുകാരിയുമായ ഇന്ദിര ഗോസ്വാമി (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. കഴിഞ്ഞ ഫെബ്രുവരിയില്‍ ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് അബോധാവസ്ഥയിലായിരുന്നു. തുടര്‍ന്ന് അസമിലേക്കു തന്നെ തിരിച്ചുകൊണ്ടുപോയി. ഇതിനിടെ മസ്തിഷ്‌കാഘാതവും ഉണ്ടായി. ആറുമാസത്തിലേറെയായി ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍.
2000 ല്‍ ജ്ഞാനപീഠം പുരസ്‌കാരം നേടി. 2002 ല്‍ ലഭിച്ച പത്മശ്രീ നിരസിച്ചും ഇന്ദിര വാര്‍ത്തകളില്‍ ഇടം തേടി. അസം സാഹിത്യസഭ പുരസ്‌കാരം , 1989 ല്‍ ഭാരത് നിര്‍മ്മാണ്‍ പുരസ്‌കാരം 1983 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം എന്നിവയും കരസ്ഥമാക്കിയിട്ടുണ്ട്.
English Summary
Assamese litterateur Indira Raisom Goswami, who had taken the initiative to bring the ULFA to the negotiating table, on Tuesday passed away at a hospital here after prolonged illness.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.