ആത്മഹത്യാശ്രമത്തിനിടയില്‍ പൊള്ളലേറ്റ മഹാരാഷ്ട്ര അഡീഷണല്‍ ഡിജിപി മരണത്തിന് കീഴടങ്ങി
Oct 3, 2013, 22:51 IST
മുംബൈ: ആത്മഹത്യാശ്രമത്തിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികില്‍സയില്‍ കഴിയുകയായിരുന്ന മഹാരാഷ്ട്ര അഡീഷണല്‍ ഡിജിപി രഞ്ജിത് കുമാര്‍ സഹായ് ഒടുവില്‍ മരണത്തിന് കീഴടങ്ങി. സെപ്റ്റംബര്‍ 15നാണ് 80 ശതമാനം പൊള്ളലേറ്റ രഞ്ജിത് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിഷാദരോഗം മൂലമാണ് ഇദ്ദേഹം ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പ്രാഥമീക റിപോര്‍ട്ടുകള്‍. സംഭവത്തെക്കുറിച്ച് മഹാരാഷ്ട്ര പോലീസ് കടുത്ത മൗനത്തിലാണ്.
ഭാര്യയും മകളുമാണ് സഹായിയെ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ മാസം മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് മേധാവി ദീപക് കപൂറിനെതിരെ സഹായ് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് കപൂറിനെതിരെ അന്വേഷണം നടത്തുന്നതിനിടയിലാണ് സഹായിയുടെ ആത്മഹ്ത്യാശ്രമം നടന്നത്. 1986 ബാച്ചിലെ ഐ.പി.എസ് ഓഫീസറാണ് സഹായ്.
SUMMARY: Mumbai: Additional Director General of Maharashtra Police Ranjit Kumar Sahay today succumbed to burn injuries in Bombay Hospital.
Keywords: National news, Mumbai, Additional Director General of Police, Maharashtra, RK Sahay, Yesterday, Tried, Commit suicide, Setting, Ablaze, Mumbai apartment,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.