പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് കാര്‍ താഴേക്ക് മറിഞ്ഞു; 7 മെഡികല്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം; മരിച്ചവരില്‍ ബിജെപി എംഎല്‍എയുടെ മകനും

 


മുംബൈ: (www.kvartha.com 25.01.2022) പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് കാര്‍ താഴേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ ഏഴു മെഡികല്‍ വിദ്യാര്‍ഥികള്‍ മരിച്ചു. മരിച്ചവരില്‍ ബിജെപി എംഎല്‍എയുടെ മകനും ഉള്‍പെടുന്നു. മഹാരാഷ്ട്രയിലെ സെല്‍സുരയിലുണ്ടായ വാഹനാപകടത്തിലാണ് ബിജെപി എംഎല്‍എ വിജയ് രഹാങ്ഡാലയുടെ മകന്‍ അവിഷ്‌കര്‍ രഹാങ്ഡാല ഉള്‍പെടെയുള്ള മെഡികല്‍ വിദ്യാര്‍ഥികള്‍ മരിച്ചത്.

പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് കാര്‍ താഴേക്ക് മറിഞ്ഞു; 7 മെഡികല്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം; മരിച്ചവരില്‍ ബിജെപി എംഎല്‍എയുടെ മകനും

ഡിയോലിയില്‍ നിന്ന് വാര്‍ധയിലേക്ക് പോകുന്നതിനിടെ സെല്‍സുരയ്ക്കടുത്ത് കാര്‍ നിയന്ത്രണം വിട്ട് അപകടം സംഭവിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം നടന്നതെന്ന് പൊലീസ് അറിയിച്ചു. വാര്‍ധയിലെ സവാന്‍ഗി മെഡികല്‍ കോളജിലെ വിദ്യാര്‍ഥികളാണ് മരിച്ചത്.

വിദ്യാര്‍ഥികളുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരന്തനിവാരണ ഫന്‍ഡില്‍ നിന്ന് രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

Keywords: Maharashtra: BJP MLA’s son among 7 medical students died in road accident in Wardha, Mumbai, News, Accidental Death, Obituary, Prime Minister, Compensation, Family, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia