കുവൈത്തില്‍ മലയാളി യുവതി ഫ്ളാറ്റിന്റെ മൂന്നാംനിലയില്‍ നിന്നും ചാടി ജീവനൊടുക്കി
Sep 25, 2013, 08:04 IST
കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി യുവതി താമസിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു. കാസര്‍കോട് സ്വദേശി പ്രകാശന്റെ ഭാര്യ സുഷമ (33) യാണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ സുഷമ താമസിക്കുന്ന ഫര്‍വാനിയ അര്‍ബീദ് ബില്‍ഡിങ്ങിലെ ഫഌറ്റിലെ മൂന്നാം നിലയിലുള്ള അപ്പാര്‍ട്ടുമെന്റിന്റെ കിടപ്പുമുറിയുടെ ജനല്‍ വഴി പുറത്തുചാടിയാണ് സുഷമ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
നിലത്ത് വീണ സുഷമയ്ക്ക് ജീവനുണ്ടായിരുന്നുവെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. എമര്‍ജന്‍സി മെഡിക്കല്‍ വിഭാഗത്തെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് സുഷമയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ലാന്‍ഡ് മാര്‍ക്ക് ഹോം സെന്റര്‍ ജീവനക്കാരനായ ഭര്‍ത്താവ് പ്രകാശന് സുഷമ ഫ്ളാറ്റില്‍ നിന്നും ചാടിയ സമയത്ത് വീട്ടിലുണ്ടായിരുന്നു. എന്നാല്‍ ഇയാളുടെ ശ്രദ്ധയില്‍പ്പെടാതെയാണ് ചാടിയതെന്ന് കരുതുന്നു. വിവാഹത്തിനുശേഷം കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി ഇതേ കെട്ടിടത്തില്‍ താമസിക്കുന്ന ദമ്പതികള്‍ക്ക് കുട്ടികളില്ല.
ഇതിന്റെ മനോവിഷമം ഉണ്ടായിരുന്നെങ്കിലും സന്തോഷവതിയായാണ് സുഷമയെ എപ്പോഴും കാണാറുള്ളതെന്നാണ് സമീപവാസികള്‍ പറയുന്നത്. അമേരിക്കന്‍ കമ്പനിയില്‍ ജീവനക്കാരിയായിരുന്ന സുഷമ കഴിഞ്ഞ രണ്ടു ദിവസമായി ജോലിക്ക് പോയിരുന്നില്ല. ആത്മഹത്യ ചെയ്യാനുണ്ടായ കാരണത്തെ കുറിച്ച് അന്വേഷിച്ചുവരുന്നതായി കുവൈത്ത് പോലീസ് പറഞ്ഞു.
പിതാവ്: കെ.വി. കുഞ്ഞിക്കൃഷ്ണന്, മാതാവ്: ജാനകി. സഹോദരങ്ങള്‍: സൗമ്യ, സന്തോഷ്.
Also Read:
പെരുമ്പള പാലത്തിനടിയില്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ കഞ്ചാവ് ലഹരി തേടിയെത്തുന്നു
Keywords: Kuwait, Malayali Woman, Prakashan, Sushama, Suicide, Kasaragod, Natives, Wife, Flat, Police, Hospital, Ambulance, Obituary, Gulf, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
നിലത്ത് വീണ സുഷമയ്ക്ക് ജീവനുണ്ടായിരുന്നുവെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. എമര്‍ജന്‍സി മെഡിക്കല്‍ വിഭാഗത്തെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് സുഷമയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ലാന്‍ഡ് മാര്‍ക്ക് ഹോം സെന്റര്‍ ജീവനക്കാരനായ ഭര്‍ത്താവ് പ്രകാശന് സുഷമ ഫ്ളാറ്റില്‍ നിന്നും ചാടിയ സമയത്ത് വീട്ടിലുണ്ടായിരുന്നു. എന്നാല്‍ ഇയാളുടെ ശ്രദ്ധയില്‍പ്പെടാതെയാണ് ചാടിയതെന്ന് കരുതുന്നു. വിവാഹത്തിനുശേഷം കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി ഇതേ കെട്ടിടത്തില്‍ താമസിക്കുന്ന ദമ്പതികള്‍ക്ക് കുട്ടികളില്ല.
ഇതിന്റെ മനോവിഷമം ഉണ്ടായിരുന്നെങ്കിലും സന്തോഷവതിയായാണ് സുഷമയെ എപ്പോഴും കാണാറുള്ളതെന്നാണ് സമീപവാസികള്‍ പറയുന്നത്. അമേരിക്കന്‍ കമ്പനിയില്‍ ജീവനക്കാരിയായിരുന്ന സുഷമ കഴിഞ്ഞ രണ്ടു ദിവസമായി ജോലിക്ക് പോയിരുന്നില്ല. ആത്മഹത്യ ചെയ്യാനുണ്ടായ കാരണത്തെ കുറിച്ച് അന്വേഷിച്ചുവരുന്നതായി കുവൈത്ത് പോലീസ് പറഞ്ഞു.
പിതാവ്: കെ.വി. കുഞ്ഞിക്കൃഷ്ണന്, മാതാവ്: ജാനകി. സഹോദരങ്ങള്‍: സൗമ്യ, സന്തോഷ്.
Also Read:
പെരുമ്പള പാലത്തിനടിയില്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ കഞ്ചാവ് ലഹരി തേടിയെത്തുന്നു
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.