Overseas Death | മലയാളി യുവാവ് ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു
മസ്‌കത്ത്: (KVARTHA) മലയാളി യുവാവ് ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം പുറത്തൂര്‍ മുട്ടനൂരിലെ ചെറച്ചന്‍ വീട്ടില്‍ കളത്തില്‍ മുഹമ്മദ് ബാവയുടെ മകന്‍ യാസിര്‍ അറഫാത്ത് (43) ആണ് മരിച്ചത്. തിങ്കളാഴ്ച നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.
അവധി കഴിഞ്ഞ് ആറു മാസം മുമ്പാണ് യാസിര്‍ അറഫാത്ത് നാട്ടില്‍നിന്ന് ഒമാനില്‍ തിരിച്ചെത്തിയത്. ബര്‍ക്ക സനയ്യയിലെ ത്വയ്ബ ലോജിസ്റ്റിക്സ് സര്‍വീസ് എന്ന കാര്‍ഗോ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
മാതാവ്: കദീജ രാങ്ങാട്ടൂര്‍. ഭാര്യ: അജിഷ തൃപ്രങ്ങോട് ആനപ്പടി. മക്കള്‍: ജദ്വ, ഐറ (രണ്ടുപേരും പുറത്തൂര്‍ ജി എം എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍). സഹോദരങ്ങള്‍: അബ്ദുല്‍ അഹദ് (സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ചെന്നൈ), അബ്ദുന്നാഫി, ഷമീമ, ജഷീമ.
യാസിർ അറഫാത്തിന്റെ ആത്മാവിന് ശാന്തി നേരാം. ഈ ദുഃഖ വാർത്ത പങ്കിടുക.