Mysterious Death | ജമ്മു കശ്മീരിൽ മലയാളി സൈനികനും ഭാര്യയും ദുരൂഹ സാഹചര്യത്തിൽ മരിച്ചു; മരണകാരണം വ്യക്തമല്ല


● ഇരുവരുടെയും മരണം വിഷം ഉള്ളിൽ ചെന്നാണെന്നാണ് പ്രാഥമിക നിഗമനം.
● സൈനികനും ഭാര്യയും പെരുവള്ളൂർ സ്വദേശികളാണ്.
● ഇരുവരെയും ക്വാർട്ടേഴ്സിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.
പെരുവള്ളൂർ: (KVARTHA) ജമ്മു കശ്മീരിൽ മലയാളി സൈനികനും ഭാര്യയും ദുരൂഹ സാഹചര്യത്തിൽ മരിച്ചു. പെരുവള്ളൂർ പാലപ്പെട്ടിപാറ പള്ളിക്കര നിധീഷ് (31), ഭാര്യ കെ. റിൻഷ (31) എന്നിവരാണ് മരിച്ചത്. 14-ന് ജമ്മുവിലെ സാംബയിൽ ഇവർ താമസിക്കുന്ന ക്വാർട്ടേഴ്‌സിൽ വിഷം അകത്തുചെന്ന നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച റിൻഷയും വ്യാഴാഴ്ച നിധീഷും മരിച്ചു.
റിൻഷയുടെ മൃതദേഹം വ്യാഴാഴ്ച രാവിലെ പെരുവള്ളൂരിലെ വീട്ടിലെത്തിച്ച് സംസ്കരിച്ചു. നിധീഷിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. മദ്രാസ്-3 റെജിമെന്റിൽ നായിക് തസ്തികയിൽ സേവനമനുഷ്ഠിക്കുകയായിരുന്നു നിധീഷ്. കേരള പൊലീസിൽ സിപിഒ തസ്തികയിൽ ട്രെയിനിയായിരുന്നു റിൻഷ. ഡിസംബറിൽ അവധിക്ക് വന്നപ്പോൾ നിധീഷിനൊപ്പം റിൻഷയും ജമ്മുവിലേക്ക് പോയതായിരുന്നു.
മരണത്തിലേക്കു നയിച്ച കാരണങ്ങൾ വ്യക്തമല്ല. നിധീഷിൻ്റെ ബന്ധുക്കളിൽ ചിലർ ജമ്മുവിൽ എത്തിയിട്ടുണ്ട്. സുർജിത്ത് (ഏരിയ മാനേജർ, മുത്തൂറ്റ് മൈക്രോഫിൻ), അഭിജിത്ത് (സുപ്പർവൈസർ, റിലയൻസ് വെയർ ഹൗസ്) എന്നിവരാണ് നിധീഷിൻ്റെ സഹോദരങ്ങൾ. റിൻഷയ്ക്ക് രണ്ട് സഹോദരിമാരുണ്ട്.
സിപിഐ എം ഇരുമ്പൻകുടുക്ക് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്‌ണൻ്റെ മകനാണ് നിധിഷ്. അമ്മ: ശാന്ത. സഹോദരങ്ങൾ: സുർജിത് (മുത്തൂറ്റ് മൈക്രോ ഫിൻ, ഏരിയാ മാനേജർ), അഭിജിത് (റിലയൻസ് വെയർഹൗസ് സുപ്പർ വൈസർ). കണ്ണൂർ പിണറായിയിൽ പതേനായ തയ്യിൽ സുരാജന്റെ മകളാണ് റിൻഷ. അമ്മ: വസന്ത. സഹോദരിമാർ: സുഭിഷ, സിൻഷ.
Malayali soldier Nidheesh (31) and his wife Rinsha (31) died in Jammu and Kashmir under mysterious circumstances. They were found with suspected poisoning on March 14th in their Samba quarters. Rinsha passed away on Tuesday, and Nidheesh on Thursday. The cause of death is currently unknown.
#MalayaliCoupleDeath #JammuKashmir #MysteriousDeath #SoldierDeath #KeralaNews #UnclearCause