Accident | സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം
● അസീറില്‍ ഉണ്ടായ വാഹനാപകടത്തിലാണ് മരണം.
● മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.
● നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലെത്തിക്കും.
റിയാദ്: (KVARTHA) സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍പെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം മൂന്നിയൂര്‍ ആലിന്‍ ചുവട് സ്വദേശിയായ നരിക്കോട്ട് മേച്ചേരി ഹസ്സന്‍കുട്ടി ഹാജിയുടെ മകന്‍ നൂറുദ്ദീന്‍ (41) ആണ് മരിച്ചത്. സൗദി തെക്കന്‍ പ്രവിശ്യയായ അസീറിലാണ് വാഹനാപകടം നടന്നത്.
ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന് ബിഷയില്‍ വെച്ച് ഇദ്ദേഹം ഓടിച്ച വാഹനം അപകടത്തില്‍ പെടുകയായിരുന്നു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് ഖമീസ് മുശൈത്ത് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ബഷീര്‍ മുന്നിയൂര്‍ അറിയിച്ചു.
ബിഷ കെ.എം.സി.സി പ്രസിഡന്റ് ഹംസ തൈക്കണ്ടിയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഭാര്യ: നഷീദ. മക്കള്‍: ആസ്യ, റയ്യാന്‍, അയ്റ. മാതാവ്: ആയിഷ. സഹോദരങ്ങള്‍: ശറഫുദ്ധീന്‍ (സൗദി), മുഹമ്മദ് ഹനീഫ (അബുദാബി), ഖൈറുന്നീസ, ഹഫ്‌സത്ത്.
#SaudiAccident #KeralaExpat #RIP #OverseasIndians #RoadSafety