Obituary | ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് മരിച്ചു

 
Malayali Youth Dies of Heart Attack in Oman
Malayali Youth Dies of Heart Attack in Oman

Representational Image Generated by Meta AI

● ഹസൻ ബിൻ താബിത് റസ്റ്ററന്റിലെ ജീവനക്കാരനായിരുന്നു അജ്‌മൽ     
● മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി കെഎംസിസി ജനറൽ സെക്രട്ടറി ഷബീർ കാലടി അറിയിച്ചു.

മസ്കറ്റ്: (KVARTHA) ഒമാനിലെ സലാലയിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് മരിച്ചു. തലശേരി ചിരക്കര സ്വദേശി കാടൻ കണ്ടി മുഹമ്മദ് അജ്‌മൽ (26) ആണ് മരിച്ചത്. 

ഹസൻ ബിൻ താബിത് റസ്റ്ററന്റിലെ ജീവനക്കാരനായിരുന്ന അജ്‌മൽ ചൊവ്വാഴ്ച രാത്രി ഉറങ്ങാൻ കിടന്നെങ്കിലും ബുധനാഴ്ച ഉച്ചയായിട്ടും ജോലിക്കെത്താത്തതിനെ തുടർന്ന് സുഹൃത്തുക്കള്‍ വന്ന് നോക്കിയപ്പോള്‍ ബെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഉടൻതന്നെ ഇവർ റോയല്‍ ഒമാൻ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയും മരണം സ്ഥിരീകരിക്കുകയും ചെയ്തതോടെ മറ്റ് നടപടികളും സ്വീകരിച്ചു.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി കെഎംസിസി ജനറൽ സെക്രട്ടറി ഷബീർ കാലടി അറിയിച്ചു. അവിവാഹിതനായ അജ്‌മലിന്റെ പിതാവ് - പരേതനായ ഉമ്മർ പുത്തൻ പുരയ്‌ക്കല്‍, മാതാവ് - ഷമീറ കാടൻ കണ്ടി. അജ്മലിൻ്റെ അപ്രതീക്ഷിത വിയോഗം പ്രവാസി സമൂഹത്തിൽ വലിയ ദു:ഖമുണ്ടാക്കി.

#Malayali #Oman #HeartAttack #ExpatriateNews #Community #Tragedy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia