യുവാവിന്റെ ആത്മഹത്യാശ്രമത്തിനിടയില്‍ അമ്മ കൊല്ലപ്പെട്ടു

 


യുവാവിന്റെ ആത്മഹത്യാശ്രമത്തിനിടയില്‍ അമ്മ കൊല്ലപ്പെട്ടു
ബരാബങ്കി: യുവാവിന്റെ ആത്മഹത്യാശ്രമത്തിനിടയില്‍ അമ്മ കൊല്ലപ്പെട്ടു. പതിരജ എന്ന വീട്ടമ്മയാണ്‌ മകന്റെ വെടിയേറ്റ് മരിച്ചത്.

സ്വയം വെടിയുതിര്‍ത്ത് മരിക്കാന്‍ ശ്രമിച്ച യുവാവിന്റെ തോക്കില്‍ നിന്നും വെടിയുണ്ട അലക്ഷ്യമായി അമ്മയുടെ ദേഹത്ത് കൊള്ളുകയായിരുന്നു. സംഭവത്തെതുടര്‍ന്ന്‌ ഗുല്ലിരാം എന്ന യുവാവിനെതിരെ പോലീസ് ആത്മഹത്യാശ്രമത്തിനും കൊലപാതകത്തിനും കേസെടുത്തു. 

സഫ്ദര്‍ഗഞ്ച് എന്ന പ്രദേശത്തായിരുന്നു സംഭവം. വീട്ടിലുണ്ടായ വഴക്കിനെത്തുടര്‍ന്നാണ്‌ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുല്ലിരാമിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. 

SUMMERY:  Barabanki: An elderly woman was killed when her son allegedly opened fire to commit suicide in Safdarganj area, police said today.

Keywords: National, Obituary, Murder, Suicide attempt, Shot dead, Mother, Son, Gun, Injured, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia