ഓടിക്കൊണ്ടിരുന്ന ടിപ്പറിന്റെ തെറിച്ചുപോയ ചക്രം ദേഹത്ത് വീണ് വ്യാപാരി മരിച്ചു
Jun 23, 2016, 10:52 IST
മലപ്പുറം: (www.kvartha.com 23.06.2016) ഓടിക്കൊണ്ടിരുന്ന ടിപ്പര്‍ ലോറിയുടെ ചക്രം ഊരിത്തെറിച്ച് ദേഹത്ത് വീണ് വ്യാപാരി മരിച്ചു. കച്ചവടക്കാരനായ പേങ്ങാട് കൂടത്തിങ്ങല്‍ വീട്ടില്‍ പാണ്ടിക്കാടന്‍ അപ്പുട്ടി (50) ആണു മരിച്ചത്. കൊണ്ടോട്ടി ഐക്കരപ്പടി പതിനൊന്നാം മൈലിലാണ് അപകടം നടന്നത്.
ക്വാറിപ്പൊടിയുമായി പോകുകയായിരുന്ന ടിപ്പറിന്റെ ഇടതുവശത്തെ രണ്ടു ചക്രങ്ങളാണ് ഊരിത്തെറിച്ചത്. റോഡിന്റെ മറുവശത്ത് പച്ചക്കറി നടത്തുകയായിരുന്ന അപ്പുട്ടിയുടെ ദേഹത്തേക്കാണ് അതില്‍ ഒരെണ്ണം തെറിച്ച് വീണത്.
ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ കൊണ്ടോട്ടി പോലീസ് കേസെടുത്തു. . ഭാര്യ: ഗിരിജ. മക്കള്‍: ഐശ്വര്യ, വിഷ്ണു.
Keywords: Malappuram, Kerala, Accident, Accidental Death, Dead, Obituary, Business Man, Police, Case, Tipper, Tipper tyre accident.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.