തീറ്റ മത്സരത്തിനിടെ ഇഡലി തൊണ്ടയില്‍ കുടുങ്ങി ഗൃഹനാഥന്‍ മരിച്ചു
Sep 19, 2013, 15:24 IST
കുന്നങ്കുളം: ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തീറ്റ മത്സരത്തിലെ മത്സരാര്‍ത്ഥി ഇഡലി തൊണ്ടയില്‍ കുടുങ്ങി മരിച്ചു. കുന്നങ്കുളം കാണിപ്പയ്യൂര്‍ ത്രിവേണി നഗര്‍ പുത്തന്‍ പറമ്പില്‍ കൊച്ച് (60) ആണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണ് മത്സരം നടന്നത്. ത്രിവേണി നഗര്‍ ഓണാഘോഷ പരിപാടി കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് തീറ്റമത്സരം സംഘടിപ്പിച്ചത്. മത്സരത്തില്‍ വിജയിക്കുന്നതിനായി വെള്ളം കുടിക്കാതെ ഇഡലി കഴിക്കുന്നതിനിടയിലാണ് അപകടം. ഇഡലി തൊണ്ടയില്‍ കുടുങ്ങിപ്പോയ കൊച്ചിനെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ : തങ്ക. മക്കള്‍: മണി, അനില്‍, ശിവദാസന്‍, രമ. മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ സംസ്‌കരിച്ചു. മത്സരത്തിനിടെ ഗൃഹനാഥന്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് ഓണാഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു.
Also Read:
ദേഹത്ത് തോണ്ടിയ യുവാവിനെ യുവതി ചെരിപ്പുകൊണ്ടടിച്ചു
Keywords: Onam Celebration, Kochu, Competition, Kunnamkulam, Death, Hospital, Wife, Children, Dead Body, Obituary, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.