മംഗലാപുരത്ത് പട്ടാപ്പകല്‍ യുവാവിനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു

 


മംഗലാപുരത്ത് പട്ടാപ്പകല്‍ യുവാവിനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു
മംഗലാപുരം: കൊലക്കേസ് പ്രതിയായ യുവാവിനെ എതിര്‍ചേരിയില്‍പ്പെട്ട ഗുണ്ടകള്‍ വെട്ടിക്കൊന്നു. തിങ്കളാഴ്ച 1.30 മണിയോടെ ബന്തറിലാണ് നഗരത്തെ നടുക്കിയ കൊല നടന്നത്. ബജിരകലിയിലെ ഗുരുപ്രസാദ്(30)ആണ് കൊല്ലപ്പെട്ടത്. ഗുരുപ്രസാദ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ബന്തറിലേ ബസ്സ്റ്റാന്‍ഡില്‍ നില്‍ക്കുകയായിരുന്ന യുവാവിനെ ആറുപേരടങ്ങുന്ന സംഘം പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ് കുതറി ഓടി സ്ഥലത്തെ ശീതളപാനീയ കടയില്‍ കയറി രക്ഷപ്പെടാനുള്ള ഗുരുപ്രസാദിന്റെ ശ്രമം വിഫലമാകുകയായിരുന്നു.

നഗരത്തിലെ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ചേരിപ്പോരാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് അറിയിച്ചു. 2009 ല്‍ കടലെമഞ്ചു എന്ന റൗഡിയെ കൊലപ്പെടുത്തിയക്കേസിലെ പ്രതിയാണ് ഗുരുപ്രസാദ്. തെളിവില്ലാത്തതിനാല്‍ ഈ കേസില്‍ ഇയാളെ വിട്ടയച്ചു. ഇപ്പോള്‍ ടെമ്പോ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. കൊലചെയ്യപ്പെട്ട മഞ്ചുവിന്റെ കൂട്ടാളികളാണ് തിങ്കളാഴ്ച നടന്ന കൊലയ്ക്ക് പിന്നില്‍. മുമ്പ് രണ്ട് തവണ ഇയാള്‍ക്കെതിരെ വധശ്രമം നടന്നിരുന്നു. മുമ്പുണ്ടായ ഒരു വധശ്രമത്തിനിടയില്‍ ഗുരുപ്രസാദിന്റെ ഒരു വിരല്‍ അറ്റുപോയിരുന്നു.

മംഗലാപുരത്ത് പട്ടാപ്പകല്‍ യുവാവിനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു

Keywords:  Mangalore, Murder, Youth, Obituary, Stabbed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia