മൂന്നുവയസ്സുള്ള മകനെ കെട്ടിടത്തിന്റെ മുകളില്‍ നിന്നെറിഞ്ഞ് പിതാവ് ആത്മഹത്യചെയ്തു

 


ന്യൂയോര്‍ക്ക്: 52 നിലയുള്ള കെട്ടിടത്തിന്റെ മുകളില്‍നിന്ന് മൂന്നുവയസ്സുള്ള മകനെ താഴേക്കെറിഞ്ഞശേഷം പിതാവ് ആത്മഹത്യചെയ്തു. പിതാവും കെട്ടിടത്തില്‍ നിന്ന് താഴേക്ക് എടുത്തുചാടുകയായിരുന്നു.

35കാരനായ ദിമിത്രി കാനറികോവാണ് മകനെ കൊന്നശേഷം ആത്മഹത്യ ചെയ്തത്. കിറില്‍ കാനറികോവ് എന്ന മൂന്നുവയസ്സുകാരനാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ മാതാപിതാക്കള്‍ അകന്നുകഴിയുകയായിരുന്നു. അമ്മയോടൊപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്. ഇതേസമയം,കുട്ടിയെ കാണാന്‍ കോടതി ദിമിത്രിക്ക് അനുമതി നല്‍കിയിരുന്നു.

അടുത്ത ദിവസം കേസുമായി ബന്ധപ്പെട്ട് ഇരുവരും പൊലീസ് സ്റ്റേഷനില്‍ ഹാജരാവണമായിരുന്നു. ഇതിനിടെയാണ് ദിമിത്രി മകനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്.
മൂന്നുവയസ്സുള്ള മകനെ കെട്ടിടത്തിന്റെ മുകളില്‍ നിന്നെറിഞ്ഞ് പിതാവ് ആത്മഹത്യചെയ്തു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

SUMMARY: NEW YORK: A man involved in a custody dispute apparently threw his 3-year-old son off the roof of a 52-story Manhattan apartment building on Sunday before jumping to his death, police said.

Keywords: World, Newyork, Obituary, Father, Son, Suicide, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia