Obituary | ബൈക് ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന വഴി യാത്രക്കാരന്‍ മരിച്ചു
May 14, 2023, 17:12 IST
കണ്ണൂര്‍: (www.kvartha.com) ഇരിട്ടി കീഴൂരില്‍ ബൈകിടിച്ച് ഗുരുതര പരുക്കേറ്റ് കോഴിക്കോട് മെഡികല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന വഴി യാത്രക്കാരനായ യുവാവ് മരിച്ചു. കുളിച്ചെമ്പ്രയിലെ എം പി സൂരജ് ബാബു (46) ആണ് ശനിയാഴ്ച വൈകീട്ടോടെ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വീട്ടിലേക്ക് റോഡരികിലൂടെ നടന്നു പോകവെ കീഴൂര്‍ ജുമാ മസ്ജിദിന് സമീപം വെച്ചായിരുന്നു അപകടം.
കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മെഡികല്‍ കോളജിലേക്ക് മാറ്റി. ബോധം തെളിയാതിരുന്നതിനാല്‍ ശസ്ത്രക്രിയ അടക്കമുള്ള ചികിത്സകള്‍ അസാധ്യമായി. പരേതനായ ഗംഗാധരന്‍ (മുന്‍ ത്രിവേണി സൂപര്‍ മാര്‍കറ്റ് ജീവനക്കാരന്‍) - എം പി സുശീല (മുന്‍ അധ്യാപിക, ഇരിട്ടി ഹൈസ്‌കൂള്‍) ദമ്പതികളുടെ മകനാണ്. ഭാര്യ: സ്മിത. സഹോദരി: ചിഞ്ചു.

Keywords: Accident News, Iritty News, Kerala News, Malayalam News, Man who injured in bike accident, died.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.