മഹാരാഷ്ട്രയില്‍ നക്‌സല്‍ ആക്രമണം; 7 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
May 11, 2014, 18:00 IST
നാഗ്പൂര്‍: (www.kvartha.com 11.05.2014) മഹാരാഷ്ട്രയിലെ ഗദ്ചിറോളി ജില്ലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഗദ്ചിറോളി ജില്ലയിലെ പവിമുരുണ്ടയില്‍ ഞായറാഴ്ച രാവിലെ 9.40 നാണ് ആക്രമണമുണ്ടായത്.
ആക്രമണത്തില്‍ വെടിയേറ്റ രണ്ട് പോലീസുകാരുടെ നില ഗുരുതരമാണ്. സുരക്ഷാ ഭടന്‍മാര്‍ സഞ്ചരിക്കുകയായിരുന്ന വഴിയില്‍ കുഴിബോംബ് പൊട്ടിക്കുകയായിരുന്നു. പിന്നീട് ഒരു മണിക്കൂര്‍ നീണ്ടുനിന്ന വെടിവെപ്പും ഉണ്ടായി. നക്‌സല്‍ വിരുദ്ധ സേനയായ സി-60 വിഭാഗത്തില്‍ പെട്ടവരാണ് കൊല്ലപ്പെട്ട ഉദ്യോഗസ്ഥര്‍. സ്ഥിരമായി മാവോയിസ്റ്റ് ആക്രമണം ഉണ്ടാകാറുള്ള സ്ഥലമാണ് പവിമുരുണ്ട.

Keywords : Maharashtra, Maoists, Attack, Police, Killed, Obituary, National, Bomb.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.