ഒഡീഷയില്‍ നക്സലുകളുടെ ആക്രമണത്തില്‍ 3 ബി.എസ്.എഫ് ജവാന്മാര് കൊല്ലപ്പെട്ടു
Aug 27, 2013, 15:30 IST
ഖൊരാപുത് : ഒഡീഷയിലെ ഖൊരാപുത് ജില്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ നക്സലുകള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് ബിഎസ്എഫ് ജവാന്മാര് കൊല്ലപ്പെട്ടു. പട്ടാംഗി, സുന്കി മേഖലയിലൂടെ സഞ്ചരിക്കുകയായിരുന്ന ബി.എസ്.എഫ് പട്ടാളക്കാരുടെ മൂന്നു വാഹനങ്ങളാണ് നക്സലുകള്‍ ആക്രമിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. ഒഡീഷയിലെ മല്‍കാന്‍ഗിരിയില്‍ നിന്ന് ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തേക്ക് പോകുകയായിരുന്നു ബി.എസ്.എഫ് ജവാന്മാര്.
ജവാന്മാരുടെ ആദ്യ വാഹനം കടന്നു പോയപ്പോള്‍ നക്സലുകള്‍ റോഡില്‍
കുഴിച്ചിട്ടിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നീട് കടന്നുപോയ വാഹനങ്ങള്‍ക്കു നേരെ മാവോയിസ്റ്റ് ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഒരു മണിക്കൂറോളം ജവാന്മാരും നക്സലുകളും തമ്മിലുള്ള വെടിവെയ്പ് തുടര്‍ന്നു. ഇടയ്ക്ക് വെടിവയ്പ്പ് നിര്‍ത്തിയപ്പോള്‍ പരിക്കേറ്റ രണ്ടു പട്ടാളക്കാരെ സുന്കിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാന പോലീസും പാരാമിലിട്ടറിയുടെ കൂടുതല്‍ സേനയും സ്ഥലത്തെത്തി നക്സലുകളുമായുള്ള വെടിവെയ്പു തുടരുകയാണ്.
Also Read:
ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമില്‍ വീണ് യുവാവ് മരിച്ചു
Keywords: Soldiers, Attack, Killed, Road, Bomb Blast, Gun attack, Injured, Obituary, National,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ജവാന്മാരുടെ ആദ്യ വാഹനം കടന്നു പോയപ്പോള്‍ നക്സലുകള്‍ റോഡില്‍
File photo |
Also Read:
ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമില്‍ വീണ് യുവാവ് മരിച്ചു
Keywords: Soldiers, Attack, Killed, Road, Bomb Blast, Gun attack, Injured, Obituary, National,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.