തിരുവനന്തപുരം: തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ഇപ്പോഴത്തെ അവകാശിയും അവസാനത്തെ ഇളയരാജാവുമായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് നാടുനീങ്ങി. 92 വയസായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 2.20ന് പട്ടം എസ്.യു.ടി ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ആന്തരിക രക്തസ്രാവവും അദ്ദേഹത്തിന്റെ മരണത്തിന് കാരണമായെന്ന് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ഡോ. ഷഫീക് മുഹമ്മദ് വ്യക്തമാക്കി.
ഡിസംബര്‍ ആറു മുതല്‍ പട്ടം എസ്.യു.ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വാസോച്ഛ്വാസം നടത്തിവന്നിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായെങ്കിലും ഞായറാഴ്ച രാത്രിയോടെ അസുഖം മൂര്‍ച്ഛിക്കുകയായിരുന്നു.
പാണപിള്ള അമ്മവീട്ടില്‍ പരേതയായ രാധാദേവിപിള്ളയാണ് ഭാര്യ. 2005ല്‍ രാധാദേവി അന്തരിച്ചു.മക്കള്‍ അനന്തപത്മനാഭനും പാര്‍വതിദേവിയും. ഉത്രാടം തിരുനാളിന്റെ ഭൗതികശരീരം തിങ്കളാഴ്ച പുലര്‍ച്ചയോടെ തന്നെ കോട്ടയ്ക്കകത്തെ കൊട്ടാരം ലെവിഹാളില്‍ കൊണ്ടുപോയി പൊതുദര്‍ശനത്തിന് വെച്ചിരിക്കയാണ്.
സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 മണിയോടെ കവടിയാര്‍ കൊട്ടാരത്തില്‍ നടക്കും. രണ്ടര പതിറ്റാണ്ടായി തലസ്ഥാനത്തിന്റെ ഹൃദയവികാരമായിരുന്ന ഉത്രാടം തിരുനാളിന്റെ വേര്‍പാട് ബന്ധുക്കളെയും ആരാധകരെയും ദു:ഖത്തിലാഴ്ത്തി.
ചേരരാജവംശത്തില്‍ പെട്ട വേണാട് സ്വരൂപത്തില്‍ മഹാറാണി സേതു പാര്‍വതിഭായിയുടെയും കിളിമാനൂര്‍ കൊട്ടാരത്തിലെ രവിവര്‍മ്മ കൊച്ചുകോയിത്തമ്പുരാന്റെയും മകനായി 1922 മാര്‍ച്ച് 22നാണ് ഉത്രാടം തിരുനാള്‍ മഹാരാജാവ് ജനിച്ചത്. 1991 ജൂലായ് 19ന് തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ നാട് നീങ്ങിയതോടെയാണ് ഉത്രാടംതിരുനാള്‍ കിരീടാവകാശിയായത്.
പിതാവിന്റെ പാത പിന്തുടര്‍ന്ന ഉത്രാടംതിരുനാള്‍ പത്മനാഭദാസനെന്ന നിലയില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണവും മഹാരാജാവ് എന്ന ബഹുമതിയും 1991ല്‍ ഏറ്റെടുത്തു. അസുഖബാധിതനാവുന്നതുവരെ മുടക്കമില്ലാതെ രാവിലെ ശ്രീപത്മനാഭസ്വാമിക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു.
ശ്രീപത്മനാഭനെ വണങ്ങുക എന്നത് ഒന്നാമത്തെ കര്‍മമായി വിശ്വസിച്ചിരുന്ന അദ്ദേഹം നാട് നീങ്ങിയ ജ്യേഷ്ഠന്റെ അഭീഷ്ടപ്രകാരം 1992- 93 കാലത്ത് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ വിപുലമായ കോടിഅര്‍ച്ചന നടത്തുകയും 93 ല്‍ പ്രധാന ബലിക്കല്ലില്‍ സ്വര്‍ണം പൂശുകയും ചെയ്തു.
ഇക്കാലത്താണ് ശൃംഗേരിമഠത്തിലെ ശ്രീ ശങ്കരാചാര്യരെ ക്ഷേത്രത്തില്‍ സ്വീകരിച്ച് ആദരിച്ചത്. ഇന്ത്യയില്‍ ഏറ്റവും അപൂര്‍വവും സമ്പന്നവുമായ രത്‌നശേഖരമുള്ള ക്ഷേത്രമെന്ന വെളിപ്പെടുത്തല്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തെക്കുറിച്ചുണ്ടായത് അടുത്ത കാലത്താണ്.
1952ല്‍ ബാംഗ്‌ളൂരിലെ പ്‌ളൈമൗത്ത് കമ്പനിയില്‍ ചേര്‍ന്ന ഉത്രാടം തിരുനാള്‍ വ്യവസായപ്രമുഖനും കൂടിയാണ്്. സാഹിത്യ, കലാരംഗങ്ങളിലും ഫോട്ടോഗ്രാഫിയിലും അഗാധമായ അറിവും അദ്ദേഹം സ്വായത്തമാക്കിയിരുന്നു. സ്വാതിതിരുനാള്‍ കീര്‍ത്തനങ്ങള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയെടുക്കുകയും ചെയ്തിട്ടുണ്ട്.
തിരുവനന്തപുരത്തെ നിരവധി ആശുപത്രികളുടെയും സന്നദ്ധസംഘടനകളുടെയും മുഖ്യരക്ഷാധികാരിയായിരുന്ന ഉത്രാടം തിരുനാള്‍ ആണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ശ്രീ ഉത്രാടംതിരുനാള്‍ ആശുപത്രി (എസ്.യു.ടി) തലസ്ഥാനനഗരിയില്‍ ആരംഭിക്കാന്‍ മുഖ്യപങ്ക് വഹിച്ചത്.
ആശുപത്രിയുടെ സമീപത്തുള്ള പട്ടം പാലസില്‍ താമസിച്ചിരുന്ന ഉത്രാടം തിരുനാളിന്റെ അന്ത്യവും പട്ടം ആശുപത്രിയില്‍ തന്നെയായി. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ മുറജപം നടന്നു വരികയാണ്. ജനുവരി 14ന് ലക്ഷദീപം നടക്കാനിരിക്കെയാണ് ഉത്രാടം തിരുനാള്‍ വിടവാങ്ങിയത്.
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ നിര്യാണത്തെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സര്‍ക്കാര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. കേരള സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ഡല്‍ഹിയിലുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.
കാര്‍ നിയന്ത്രണം വിട്ടുമറിഞ്ഞ് യുവാവ് മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

Keywords: Marthanda Varma, head of Travancore royal family, dies, Thiruvananthapuram, Treatment, hospital, Doctor, Bangalore, Obituary, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.