വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്റില്‍ പൊട്ടിത്തെറി; 16 തൊഴിലാളികള്‍ വെന്ത് മരിച്ചു
Jun 14, 2012, 12:41 IST
വിശാഖപട്ടണം: വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ ഓഫീസര്‍മാരടക്കം 16 തൊഴിലാളികള്‍ വെന്ത് മരിച്ചു. ബുധനാഴ്ച രാത്രി മൂന്നാമത്തെ യൂണിറ്റിലെ ഓക്സിജന്‍ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയിലാണ് തൊഴിലാളികള്‍ വെന്ത് മരിച്ചത്. 20ലേറെ തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു.
പുതുതായി പണിത ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തനക്ഷമമാണോ എന്ന് പരിശോധിക്കുന്നതിനിടയിലാണ് പൊട്ടിത്തെറിയുണ്ടായത്. മരിച്ചവരിലേറേയും കരാര്‍ തൊഴിലാളികളാണ്. പൊട്ടിത്തെറി നടക്കുമ്പോള്‍ ഡിജിഎം റാങ്കിലുള്ള ഓഫീസര്‍മാര്‍ അടക്കം 31 തൊഴിലാളികളാണ് പ്ലാന്റിലുണ്ടായിരുന്നത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പൊട്ടിത്തെറി നടക്കുമ്പോള്‍ ഓസിജന്‍ പ്ലാന്റിനു സമീപം എത്രതൊഴിലാളികള് ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല
പരിക്കേറ്റ തൊഴിലാളികള്‍ക്ക് 80 മുതല്‍ 90 ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി പ്ലാന്റില്‍ മെയിന്റനന്‍സ് ജോലികള്‍ ഒന്നും നടക്കാറില്ലെന്ന് തൊഴിലാളി സംഘടനകള്‍ ആരോപിച്ചു. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്.
Keywords: National, Obituary, visakhapatnam, Andhra Pradesh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.