സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അല്‍ ബുഖാരി മാട്ടൂല്‍ അന്തരിച്ചു

 


കണ്ണൂര്‍: (www.kvartha.com 01.05.2020) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും കണ്ണൂര്‍ ജില്ലാ സംയുക്ത ഖാസിയും മന്‍ശഅ് മാട്ടൂല്‍ ശില്‍പിയുമായ ളിയാഉല്‍ മുസ്തഫ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അല്‍ബുഖാരി (മാട്ടൂല്‍ തങ്ങള്‍-70) അന്തരിച്ചു. വെള്ളിയാഴ്ച്ച ഉച്ചക്ക് രണ്ടോടെ സ്വവസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹചമായ രോഗത്താല്‍ ചികിത്സയിലായിരുന്നു.

സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അല്‍ ബുഖാരി മാട്ടൂല്‍ അന്തരിച്ചു

പയ്യന്നൂര്‍ രാമന്തളിയില്‍ 1950-ലാണ് ഹാമിദ് കോയമ്മ തങ്ങളുടെ ജനനം. 'ഏഴിമല തങ്ങള്‍' എന്ന പേരില്‍ പ്രസിദ്ധനായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അല്‍ ബുഖാരിയുടെ പുത്രന്‍ സയ്യിദ് മുഹമ്മദ് കുഞ്ഞിക്കോയ തങ്ങളാണ് പിതാവ്.

Keywords:  Kerala, News, Death, Obituary, Kannur, Samastha, Religion, Mattool Thangal passes away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia