അസമില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു

 



ദിസ്പൂര്‍: അസമിലെ കൊക്രാജഹറില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. അസമിലെ ബോഡോ ലാന്റ് ഭരണ പ്രദേശമായ ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. നാല് സ്ത്രീകളും രണ്ട് കുട്ടികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. ആക്രമണത്തിന് പിന്നില്‍ നാഷണല്‍ ഡമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റ് തീവ്രവാദികളാണെന്നാണ് പ്രാഥമീക നിഗമനം.

സായുധരായ തീവ്രവാദികള്‍ രണ്ട് വീടുകളില്‍ നുഴഞ്ഞുകയറി വെടിവെക്കുകയായിരുന്നു. ബലപരജന്‍ ഗ്രാമത്തില്‍ രാത്രി ഒരു മണിയോടെയായിരുന്നു ആക്രമണം. വെടിയേറ്റ രണ്ട് പുരുഷന്മാരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

അസമില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടുതീവ്രവാദികള്‍ക്കായി പോലീസും സൈന്യവും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

SUMMARY: Dispur: Seven civilians, including two children and four women, were killed on Friday after suspected militants opened fire in a village in Kokrajhar under Bodoland Territorial Administrative District (BTAD) of Assam.

Keywords: Assam, Kokrajhar, Terrorism, Barabada, National Democratic Front of Bodoland (Songbijit)
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia