പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

 


ഇരിക്കൂര്‍: (www.kvartha.com 26.02.2020) കൂട്ടുകാര്‍ക്കും സഹോദരനുമൊപ്പം ശ്രീകണ്ഠാപുരം പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ശ്രീകണ്ഠാപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥി സന്ദീപ് സേവ്യറി (17) ന്റെ മൃതദേഹമാണ് ബുധനാഴ്ച രാവിലെയോടെ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് വൈകിട്ടു വരെ തെരച്ചില്‍ തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ച രാവിലെ വീണ്ടും നടത്തിയ തെരച്ചിലിലാണ് അഡൂര്‍ക്കടവ് ഭാഗത്തു വെച്ച് മൃതദേഹം കിട്ടിയത്. അനുജന്‍ സായൂജ്, സുഹൃത്തുക്കളായ സായന്ത്, അക്ഷയ് എന്നിവരെയും കൂട്ടി പരിപ്പായി-അഡൂര്‍ക്കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു സന്ദീപ്.

പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

നീന്തുന്നതിനിടെ അഡൂര്‍ക്കടവ് ഭാഗത്തു വെച്ച് സന്ദീപ് മുങ്ങിത്താഴുകയായിരുന്നു. ഉടനെ സുഹൃത്തുക്കള്‍ നിലവിളിച്ച് നാട്ടുകാരെ അറിയിക്കുകയായിരുന്നു. നാട്ടുകാരും കണ്ണൂരില്‍ നിന്നും തളിപ്പറമ്പില്‍ നിന്നും എത്തിയ അഗ്‌നിരക്ഷാ സേനയുമാണ് തിരച്ചില്‍ നടത്തിയത്.

ശ്രീകണ്ഠാപുരം സി ഐ ജോഷി ജോസിന്റെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തെത്തി. പരിപ്പായിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സന്തോഷ്-കവിത ദമ്പതികളുടെ മകനാണ് സന്ദീപ്.

Keywords:  Missing student's dead body found in river, News, Local-News, Dead Body, Obituary, Friends, Natives, Police, Couples, Kannur, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia