Mystery | കണ്ണൂരില്‍ കാണാതായ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Dec 2, 2024, 17:53 IST
Photo: Arranged
● മൃതദേഹം കണ്ടെത്തിയത് കരിയാട് മോന്താല്‍ പുഴയില്‍ നിന്ന്.
● കഴിഞ്ഞ ദിവസം മുതല്‍ അന്വേഷിച്ച് വരികയായിരുന്നു.
● പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തിട്ടുണ്ട്.
കണ്ണൂര്‍: (KVARTHA) പാനൂര്‍ കരിയാട് പടന്നക്കരയില്‍ നിന്ന് കാണാതായ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മത്തത്ത് നീരജ് രജിന്ദ്രനാണ് (21) മരിച്ചത്. കരിയാട് മോന്താല്‍ പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം മുതല്‍ കാണാതായ നീരജിനെ അന്വേഷിച്ച് വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്. ചൊക്ലി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി തലശ്ശേരി ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
#KannurNews #KeralaNews #MissingPerson #Tragedy #PoliceInvestigation #RIP #LocalNews
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.